തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ - എൻ എസ് എസ് ക്യാമ്പ് വേളൂർ ജി എം യു പി സ്ക്കൂളിൽ ;  ക്യാമ്പ് ഡിസംബർ
തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ - എൻ എസ് എസ് ക്യാമ്പ് വേളൂർ ജി എം യു പി സ്ക്കൂളിൽ ; ക്യാമ്പ് ഡിസംബർ 26 ന് സമാപിക്കും
Atholi NewsInvalid Date5 min

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ - എൻ എസ് എസ് ക്യാമ്പ് വേളൂർ ജി എം യു പി സ്ക്കൂളിൽ ; 

ക്യാമ്പ് ഡിസംബർ 26 ന് സമാപിക്കും




അത്തോളി :സേവനത്തിലൂടെ സാമൂഹ്യ പുരോഗതിയും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന നാഷണൽ സർവ്വീസ് സ്കീം സപ്ത ദിന ക്യാമ്പ് 

ക്രിസ്തുമസ് അവധിക്കാലത്ത്

വിവിധയിടങ്ങളിൽ ആരംഭിച്ചു. 


തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്ത ദിന ക്യാമ്പ് വെള്ളിയാഴ്ച മുതൽ അത്തോളി ജി എം യു പി സ്കൂൾ വേളൂരിൽ തുടങ്ങി.

രാവിലെ വേളൂർ ജി എം യു പി സ്കൂൾ ഹെഡ് മാസ്റ്റർ ടി എം ഗിരീഷ് ബാബു പതാക ഉയർത്തി. തുടർന്ന് വിളംബര ജാഥ നടത്തി.

വൈകീട്ട് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ഫൗസിയ ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ എ എം സരിത മുഖ്യാതിഥിയായി . ജി എം യു പി സ്ക്കൂൾ പി ടി എ പ്രസിഡണ്ട് ജസ് ലീൽ കമ്മോട്ടിൽ , തിരുവങ്ങൂർ എച്ച് എസ് - പി ടി എ പ്രസിഡണ്ട് കെ കെ ഫാറൂഖ് , എസ് എം സി ചെയർമാൻമാരായ എം വി സാദിഖ് , പി കെ ഷിജു, മദർ പി ടി എ - രാജി രശ്മി, ടി കെ ജനാർദ്ദനൻ, എച്ച് എം .കെ കെ വിജിത , എ പി ജീജ , സി കെ ബൈജു എന്നിവർ പ്രസംഗിച്ചു.

തിരുവങ്ങൂർ എച്ച് എസ് എസ് പ്രിൻസിപ്പൽ ടി കെ ഷെറീന സ്വാഗതവും

എൻ എസ് എസ് ലീഡർ നിവേദിത എസ് ആനന്ദ് നന്ദിയും പറഞ്ഞു.

ഗ്രാമ വികസനം , പരിസ്ഥിതി പ്രവർത്തനം , വൈജ്ഞാനിക കലാ സാഹിത്യ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

ക്യാമ്പ് ഈ മാസം 26 ന് സമാപിക്കും.

Recent News