ചേതന യോഗ:പുതിയ ബാച്ച് തുടങ്ങി
അത്തോളി : ചേതന യോഗയുടെ അത്തോളി മേഖലയിലെ പുതിയ ബാച്ച് പൂക്കോട്ടിൽ പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ മേഖല പ്രസിഡണ്ട് ബേബി ബാബു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സുനിൽ മൂലാട്, ലോക്കൽ കമ്മിറ്റി രക്ഷാധികാരി പി എം ഷാജി തുടങ്ങിയവർ സംസാരിച്ചു. 'ജീവിതശൈലി രോഗങ്ങളും യോഗയുടെ പ്രാധാന്യവും '
എന്ന വിഷയത്തിൽ ചേതനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ഗോവിന്ദൻ പായം പ്രഭാഷണം നടത്തി. അഡ്വ: സഫ്ദർ ഹാഷ്മി സ്വാഗതവും ശശികുമാർ നന്ദിയും പറഞ്ഞു.