അത്തോളി തോരായി കടവ് പാലം പ്രവര്‍ത്തി ഉദ്ഘാടനം 31ന്
അത്തോളി തോരായി കടവ് പാലം പ്രവര്‍ത്തി ഉദ്ഘാടനം 31ന്
Atholi NewsInvalid Date5 min

അത്തോളി തോരായി കടവ് പാലം പ്രവര്‍ത്തി ഉദ്ഘാടനം 31ന് 


അത്തോളി :കൊയിലാണ്ടി നിയോജക മണ്ഡലത്തെ ബാലുശ്ശേരി മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന അത്തോളി തോരായി കടവ് പാലത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം 2023 ജൂലൈ 31 ന് വൈകീട്ട് 3 മണിക്ക് ബഹു.പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമദ് റിയാസ് നിര്‍വ്വഹിക്കും.


23.82 കോടി രൂപയുടെ കിഫ്‌ബി ധനസഹായത്തോടെ

കേരള പൊതുമരാമത്ത് വകുപ്പ് കെ ആർ എഫ് ബി -പി എം ആർ മുഖാന്തിരമാണ് പ്രവര്‍ത്തി നടത്തുന്നത്.


265 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ആണ് പാലം നിർമ്മിക്കുക.


പാലത്തിന്റെ നടുക്ക് ജലയാനങ്ങൾക്ക് കടന്നുപോകാൻ 55 മീറ്റർ നീളത്തിലും, ഏറ്റവും ഉയരമേറിയ ജലവിതാനത്തിൽ നിന്നും 6 മീറ്റർ ഉയരത്തിലുമായി ബൗസ്റ്ററിങ് അർച്ച് രൂപത്തിലാണ് രൂപകൽപന.

18 മാസമാണ് പാലത്തിന്റെ നിർമ്മാണ കാലയളവ്.

മഞ്ചേരി ആസ്ഥാനമായുള്ള പി എം ആർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ കരാർ നൽകിയിട്ടുള്ളത്.2024 അഗസ്റ്റിൽ പാലം നാടിന് സമർപ്പിക്കും. പ്രദേശവാസികളുടെ ദീർഘ നാളത്തെ സ്വപ്നം ഇതോടെ യഥാർഥ്യമാകും.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec