ലാപ്ടോപ്പ് വിതരണം ചെയ്തു.
അത്തോളി: നാഷണൽ എൻ.ജി.ഒ.കോൺഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ 50 % സാമ്പത്തിക സഹായത്തോടെ ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയന്റെ ഉപജീവനം പ്രോഗ്രാമിൻ്റെ ഭാഗമായുള്ള ലാപ്ടോപ്പ് വിതരണത്തിൻ്റെ അത്തോളി മണ്ഡലം തല ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നിർവ്വഹിച്ചു. ജനശ്രീ മണ്ഡലം ചെയർമാൻ അരുൺ വാളേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സുനിൽ കൊളക്കാട്, ബ്ലോക്ക് സെക്രട്ടറി എ. കൃഷ്ണൻ, കെ.പി. ഹരിദാസൻ, മണ്ഡലം സെക്രട്ടറി രാജൻ ഇല്ലത്ത്, കോ - ഓർഡിനേറ്റർ വാസവൻ പൊയിലിൽ, ലിജിന സുമേഷ് എന്നിവർ സംസാരിച്ചു.