അത്തോളി ബസപകടത്തിൽ
ഡ്രൈവർക്കെതിരെ കേസെടുത്തു :
പ്രതികരിച്ച് ഡ്രൈവർ ;
അന്വേഷണം തുടരുന്നതായി പോലീസ്
ആവണി എ എസ്
അത്തോളി : സംസ്ഥാന പാതയിൽ കോളിയോട്ട് താഴം വളവിൽ നടന്ന ബസ് അപകടത്തിൽ ഡൈവർക്കെതിരെ പോലീസ് കേസെടുത്തു. കുറ്റ്യാടിയിൽ നിന്നും കോഴി ക്കോട്ടേക്ക് യാത്ര ചെയ്ത
എ സി ബ്രദർസ് (നമ്പർ കെ എൽ 18 കെ -116) എന്ന ബസിലെ ഡ്രൈവർക്ക് എതിരെയാണ് അത്തോളി പോലീസ് കേസെടുത്തത്. എഫ് ഐ ആർ - ബി എൻ എസ് 0575 / 224- വകുപ്പുകൾ : 281 , 125 ( എ ) , 125 ( ബി ) .
മനുഷ്യജീവന് അപകടം വരുത്തക്കവിധത്തിൽ അശ്രദ്ധവും അവിവേകവുമായി വാഹനം ഓടിച്ചെന്ന കുറ്റകൃത്യത്തിന്
അജ്വവ ബസിലെ ഡ്രൈവർ പി പി ബിജുവിൻ്റ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
കുറ്റ്യാടി - കോഴിക്കോട് പാതയിൽ കോളിയോട്ട് താഴം വളവിൽ തിങ്കളാഴ്ച
ഉച്ചക്ക് 1.55 നായിരുന്നു
അപകടം നടന്നത്.
ഇരു ബസ്സുകളും നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു. അജ്വവ ബസ്സിലെ ഡ്രൈവർ ബിജുവിന് ഇടത് കാൽ മുട്ടിന് ഗുരുതര പരിക്ക് ഉൾപ്പെടെ
60 ഓളം യാത്രക്കാർക്കും പരിക്കേറ്റിരുന്നു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ട് അത്തോളി ഗ്രേഡ് എസ് ഐ മുഹമ്മദലി എം സി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിജുവിൽ നിന്നും മൊഴി യെടുത്തിരുന്നു. തുടർ നടപടികൾക്ക് ശേഷം അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമെന്ന് അത്തോളി പോലീസ് അറിയിച്ചു.
കഴിഞ്ഞ 15 വർഷമായി ബസ് ഡ്രൈവർ തൊഴിൽ ചെയ്യുന്നു. ഇതാദ്യമായാണ് ഇങ്ങിനെ ഒരു അപകടം നേരിടേണ്ടി വരുന്നത്. കുറച്ച് വർഷം വിദേശത്തായിരുന്നു. നാട്ടിലെ നിയമമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. റോഡിന്റെ വശങ്ങളിൽ അശ്രദ്ധമായി വാഹനം പാർക്ക് ചെയ്യുന്നത് നിയമ വിരുദ്ധമാണ്, ഹൈക്കോടതി നിർദ്ദേശം പാലിക്കാറില്ല. മറ്റൊന്ന് ബസിൻ്റെ ഫിറ്റനസ് കാലവധി 15 വർഷമാണ്. ഇത് 10 വർഷമായി ചുരുക്കണം. കൃത്യമായി പരിശോധിക്കണം . ബോധവൽക്കരണം കുറവ് വലിയ പ്രശ്നമാണ് ഉണ്ടാക്കുന്നത് . കാലിനേറ്റ പരിക്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 10 ആം വാർഡിൽ വേദനയിൽ കഴിയുമ്പോഴും ഡ്രൈവർ ബിജു അത്തോളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു.