അത്തോളി ചോയികുളത്ത്   വോളിബോൾ ടൂർണ്ണമെന്റിന് ഇന്ന് തുടക്കം   വൈകീട്ട് 7.30 ന്.
അത്തോളി ചോയികുളത്ത് വോളിബോൾ ടൂർണ്ണമെന്റിന് ഇന്ന് തുടക്കം വൈകീട്ട് 7.30 ന്.
Atholi News18 Apr5 min

അത്തോളി ചോയികുളത്ത് 

വോളിബോൾ ടൂർണ്ണമെന്റിന് ഇന്ന് തുടക്കം 

വൈകീട്ട് 7.30 ന് 





അത്തോളി :എടത്തിൽ സമദ് സ്‌മാരക വിന്നേഴ്‌സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണൻ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന രണ്ടാമത് കേരള ഓപ്പൺ വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.


ഇന്ന് മുതൽ 21 വരെ ചോയികുളം ചിറവയൽ ആർ ബി എസ് ഫ്ലഡ് ലൈറ്റ് മൈതാനിയിൽ ദിവസവും രാത്രി 7-30 മുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


കേരളത്തിലെ പ്രമുഖ ടീമുകളായ എസ്. എൻ. ജി. സി ചേളന്നൂർ, സെന്റ് പീറ്റേഴ്സ് കോലഞ്ചേരി, ജാൻ വടകര, യുവധാര പട്ടനുർ, സായി കോളേജ് ഉമ്മത്തൂർ, ഐ. പി. എം വടകര, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ആർ. ബി. എസ് ചോയിക്കുളം എന്നീ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു.

news image

സംഘാടക സമതി ചെയർമാൻ പി - എം ജമാൽ - കൺവീനർ പുഷ്പരാജ് പി.എം

 ഭാരവാഹികൾ ആയ

അനിഷ് കൊളങ്ങര കണ്ടി

ബിനീഷ് - പി എം ,സന്തോഷ്കുമാർ എൻ പി, പ്രദീപൻ വി എം , ഷൈജു എം. സി, കെ.ഷാജി ,ഹാരിഷ് എം ഡി, അബ്ദുൾ സലാം തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Recent News