അത്തോളിയില്‍ വനിതകള്‍ക്ക് യോഗ പരിശീലനം പദ്ധതിക്ക് തുടക്കമായി
അത്തോളി : അത്തോളിയില്‍ വനിതകള്‍ക്ക് യോഗ പരിശീലനം പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു മഠത്തില്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു രാജന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.എം സരിത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനീഷ് നടുവിലയില്‍, പഞ്ചായത്ത് സെക്രട്ടറി ഹരിഹരന്‍, വാര്‍ഡ് അംഗം ശാന്തി മാവീട്ടില്‍,പി.എം. രമ, ഷിജു തയ്യില്‍, എ.എം വേലായുധന്‍ സംസാരിച്ചു.