കുറുവാളൂർ പ്രോഗ്രസീവ് റസിഡൻ്റ്സ് അസോസിയേഷൻ അനുമോദന സായാഹ്നം സംഘടിപ്പിച്ചു
അത്തോളി: കുറുവാളൂർ പ്രോഗ്രസീവ് റസിഡൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച അനുമോദന സായാഹ്നം കെ.ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ടി.ദേവദാസൻ അധ്യക്ഷനായി.ചടങ്ങിൽ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംങ് ചാമ്പ്യൻഷിപ്പിൽ ജില്ലക്കുവേണ്ടി മെഡൽ കരസ്തമാക്കിയ ദിൽജിത്ത് കുറുവാളൂരിനെയും ഉപഹാരം നൽകി അനുമോദിച്ചു. ടി.കെ കരുണാകരൻ,കെ.കെ ബഷീർ സംസാരിച്ചു.
ഫോട്ടോ : കുറുവാളൂർ പ്രോഗ്രസീവ് റസിഡൻ്റ്സ് അസോസിയേഷൻ അനുമോദന സായാഹ്നം കെ.ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്യുന്നു