വിദ്യാർത്ഥികളിൽ കലാ അഭിരുചി വളർത്തിയെടുക്കണം. പി. അനിൽ.
കോഴിക്കോട്: വിദ്യാർത്ഥികളിൽ പഠനത്തോടൊപ്പം സർഗാത്മകമായ കഴിവുകൾ വളർത്തിയെടുക്കാൻ ശ്രമം നടത്തണമെന്ന് പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി. അനിൽ പറഞ്ഞു.
ബാലുശ്ശേരിയിൽ നാട്യാഞ്ജലി നൃത്ത- കലാ വിദ്യാലയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കലയും സാംസ്കാരിക പ്രവർത്തനങ്ങളും പോഷിപ്പിക്കപെടുമ്പോൾ മാത്രമെ നല്ല സമൂഹത്തെ വാർത്തെടുക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത ന്യത്ത അദ്ധ്യാപിക ന്യത്ത ഭൂഷൺ ഷീനാ മനോജിൻ്റെ നേതൃത്വത്തിലുള്ള ന്യത്ത കലാവിദ്യാലയമായ നാട്യാഞ്ജലിയുടെ മൂന്നാമത് ശാഖയാണ് ബാലുശ്ശേരിയിൽ പ്രവർത്തനം തുടങ്ങിയത്.
പുത്തൂർ വട്ടത്ത് നടന്ന ചടങ്ങിൽ ബാലുശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി. അസൈനാർ മുഖ്യാതിഥിതിയായി. വാർഡ് മെമ്പർ പി.പി ബീന കാട്ടുപറമ്പത്ത്. കുടുംബശ്രീ സി.ഡി.എസ്. പ്രതിനിധി എൻ.എസ്. ബിന്ദു. എന്നിവർ സംസാരിച്ചു.
ഷീനാ മനോജ് സ്വാഗതം പറഞ്ഞു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. അത്തോളിയിലെ കൂമുള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാട്യാഞ്ജലിക്ക് വട്ടോളിയിലും പുതുക്കോട്ടു ശാല ക്ഷേത്രത്തിന് സമീപവും ശാഖകളുണ്ട്. ടെലിവിഷൻ ചാനലുകളിലടക്കം നിരവധി ന്യത്ത പരിപാടികൾ ചിട്ടപ്പെടുത്താനും വിവിധ വേദികളിൽ ന്യത്ത ശിൽപ്പങ്ങൾ അവതരിപ്പിക്കാനും നാട്യാഞ്ജലിക്ക് സാധിച്ചിട്ടുണ്ട്.
ഭരതനാട്യം. മോഹിനിയാട്ടം .കുച്ചിപുടി കേരള നടനം. എന്നിവക്ക് പുറമെ എയറോബിക്സിലും നാട്യാഞ്ജലി പരിശീലനം നൽകി വരുന്നുണ്ട്.