
നബിദിന റാലിയിൽ മത സൗഹൃദ സന്ദേശം : മാതൃകയായി
തോരായി മഹാ വിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ സ്വീകരണം
അത്തോളി : തോരായി കിഫായത്ത് സിബിയാൻ മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നബിദിന സ്നേഹ സന്ദേശ റാലിക്ക് തോരായി ശ്രീ മഹാ വിഷ്ണു ക്ഷേത്ര കമ്മിറ്റി സ്വീകരണം നൽകി.റാലിയിൽ അണി നിരന്ന നൂറിൽ പരം വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും ആവശ്യമായ കുടിവെള്ളം, മധുര പലഹാരങ്ങൾ എന്നിവ നൽകിയാണ് സ്വീകരിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം. സുനിയുടെ നേതൃത്വം നൽകി. ടി. കെ. വിജയൻ മാസ്റ്റർ,എം. കൃഷ്ണൻ,
സി. എം. ബാലൻ,കെ. എം. ബാബു, സത്യൻ പൊന്നാടത്ത്, എ.സുധാകരൻ, പ്രതീപൻ,കെ. സി, വിജയൻ,പി. കല്യാണി, ടി. കെ. ജാനകി, ഇ. സരള, രത്ന പ്രസൂനം തുടങ്ങിയവർ സന്നിഹിതരായി. . മഹല്ല് കമ്മിറ്റി ഭാരവാഹികളായ മമ്മു ഷമാസ്, പി. ജലീൽ, മദ്രസ അധ്യാപകരായ അബ്ദുൽ ഗഫൂർ മൗലവി, സഈദ് ബാഖവി, മുആദ് ദാരിമി,സലാം ഫൈസി,എ. മൊയ്‌ദീൻകോയ, മൊയ്തു ആര്യടത്ത്, ടി. അബ്ദുറഹ്മാൻ, യു. കെ. ഉസ്മാൻ, യൂസഫ് മറിയാസ്, സി. കെ. ജുനൈദ്, കെ. സി. മൻസൂർ, സി. വി. ലത്തീഫ്,പി. അബൂബക്കർ,എ. കെ ഷമീർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.