എലത്തൂർ മത്സ്യമാർക്കറ്റ്
ലേലം നടപടി വൈകി;
പ്രതിഷേധത്തെ തുടർന്ന് മാർക്കറ്റ്
രണ്ട് ദിവസത്തിനകം തുറന്നേക്കും
Breaking News
എലത്തൂർ : മഴക്കാലം എത്തും മുമ്പേ നവീകരണം പൂർത്തിയായ എലത്തൂർ മത്സ്യമാർക്കറ്റ് തുറന്ന് കൊടുക്കുമെന്ന് പ്രഖ്യപിച്ച അധികൃതർ ഇപ്പോൾ മൗനം പാലിക്കുന്നു.
ഒരു അംഗപരിമിതൻ ഉൾപ്പെടെ ആറോളം മത്സ്യ കച്ചവടക്കാർ ഉപജീവനം നടത്തുന്ന മാർക്കറ്റ് കഴിഞ്ഞ ഒരു വർഷമായി അടഞ്ഞ് കിടക്കുകയായിരുന്നു.
നവീകരണം കഴിഞ്ഞിട്ടും മാർക്കറ്റ് തുറന്ന് കൊടുക്കാത്തതിൽ വൻ പ്രതിഷേധമാണ് ഉയർന്നത് . സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ചൂടുപിടിച്ചു. മാർക്കറ്റ് തുറക്കാത്തതിനെ തുടർന്ന് വഴിയോര മത്സ്യ കച്ചവടം ചെയ്യുന്നതിനാൽ മഴ പെയ്ത് മത്സ്യ കുട്ടയിലെ അഴുകിയ വെള്ളത്തിൽ നിന്നും ദുർഗന്ധം പുറത്ത് വരാനും തുടങ്ങി. കാൽ നട യാത്രക്കാരാണ് ഇതിൻ്റെ ദുരിതം അനുഭവിക്കുന്നത്.
ലേല നടപടികൾ വൈകിയതാണ് മാർക്കറ്റ് തുറന്ന് കൊടുക്കാൻ വൈകിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
അതേ സമയം രണ്ട് ദിവസത്തിനകം മാർക്കറ്റ് തുറന്ന് കൊടുക്കാൻ നടപടി തുടങ്ങിയെന്നാണ് വിവരം.