കൊങ്ങന്നൂരിൽ പി.എൻ പണിക്കർ അനുസ്മരണം
അത്തോളി:വായനാദിനാചരണത്തിന്റെ ഭാഗമായി കൊങ്ങന്നുർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണം നടത്തി.
കൊയിലാണ്ടി താലുക്ക് ലൈബ്രറി കൗൺസിൽ മെമ്പർ കെ.ടി ബാബു ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്രസമര സേനാനിയും മതേതര വാദിയുമായ മുഹമ്മദ് അബ്ദുറഹിമാൻ്റെ പേരിനെ പോലും വർഗ്ഗീയവൽക്കരിക്കപ്പെടുന്ന വർത്തമാനകാലത്ത് വായനക്ക് വലിയ പ്രാധാന്യമാണുള്ളതെന്ന്
കെ.ടി ബാബു പറഞ്ഞു.
പൂനൂർ ഹയർ സെക്കൻററി സ്കൂൾ അധ്യാപകൻ ശിവാനന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ഇ.അനിൽകുമാർ, കെ.ശശികുമാർ ,
കെ.അഷ്റഫ് എന്നിവർ സംസാരിച്ചു. ബാലവേദി കൂട്ടുകാർ അക്ഷര ദീപം തെളിയിച്ചു.
ഫോട്ടോ:ശിവാനന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തുന്നു.