ആംബുലൻസ് എം കെ മുനീർ എം എൽ എ നാടിന് സമർപ്പിച്ചു
അത്തോളി: കൊങ്ങന്നൂർ ശാഖ മുസ് ലിം ലീഗ് നേതൃത്വത്തിൽ ഉസ്മാൻ മണപ്പാട്ടിൽ, അബ്ദുല്ല കമ്മോട്ടിൽ, ഷാഹുൽ ഹമീദ് പാണക്കാട് എന്നിവരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ആംബുലൻസ് ഡോ.എം.കെ മുനീർ എം.എൽ.എ നാടിന് സമർപ്പിച്ചു.
ഉസ്മാൻ മണപ്പാട്ടിൽ, അബ്ദുല്ല കമ്മോട്ടിൽ, ഷാഹുൽ ഹമീദ് പാണക്കാട് എന്നീ വ്യക്തിത്വങ്ങളുമായി അഭേദ്യമായ ബന്ധമായിരുന്നു തനിക്കുള്ളതെന്ന് എം ക മുനിർ പറഞ്ഞു.
ഇവരൊക്കെ രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം സാമൂഹ്യ സേവനം മുഖമുദ്രയാക്കിയവരായിരുന്നു. ഇവരുടെ പേരിൽ സാമൂഹ്യ, ആതുര സേവന രംഗത്ത് സഹായിക്കാനുതകുന്ന വാഹനം കൊടുക്കാൻ പറ്റുക എന്നതായി മഹത്വരമായ മറ്റൊന്നില്ലെന്നും മുനീർ അഭിപ്രായപ്പെട്ടു.
ശാഖ പ്രസിഡൻ്റ് അബ്ദുൽ അസീസ് കമ്മോട്ടിൽ അധ്യക്ഷനായി.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സാജിദ് കോരോത്ത് അനുസ്മരണ പ്രഭാഷണവും.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് ഷിബു മീരാൻ മുഖ്യപ്രഭാഷണവും നടത്തി.
മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ ,മണ്ഡലം ജനറൽ സെക്രട്ടറി അഹമ്മദ് കോയ മാസ്റ്റർ, പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ ചെയർപേഴ്സൺ എ.എം സരിത, വാർഡ് മെമ്പർ സാജിദ ടീച്ചർ,
എം.സി ഉമ്മർ, കെ.എ.കെ ഷമീർ, കരിമ്പയിൽ അബ്ദുൽ അസീസ്,
റംല പയ്യം പുനത്തിൽ, ഒ.കെ അലി, ഫൈസൽ ഏറോത്ത് എന്നിവർ സംസാരിച്ചു.
ജലീൽ പുനത്തിൽ സ്വാഗതവും താഹിർ കാബൂറ നന്ദിയും പറഞ്ഞു.
ഫോട്ടോ:
കൊങ്ങന്നൂർ ശാഖ മുസ് ലീം ലീഗ് ആഭിമുഖ്യത്തിൽ ഉസ്മാൻ മണപ്പാട്ടിൽ, അബ്ദുല്ല കമ്മോട്ടിൽ, ഷാഹുൽ ഹമീദ് പാണക്കാട് എന്നിവരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ആംബുലൻസ് ഡോ.എം.കെ മുനീർ എം.എൽ.എ നാടിന് സമർപ്പിക്കുന്നു.