ബാലുശ്ശേരി - കോഴിക്കോട് റൂട്ടില്‍ സ്വകാര്യബസ് മിന്നല്‍ പണിമുടക്ക്
ബാലുശ്ശേരി - കോഴിക്കോട് റൂട്ടില്‍ സ്വകാര്യബസ് മിന്നല്‍ പണിമുടക്ക്
Atholi News14 Oct5 min

ബാലുശ്ശേരി - കോഴിക്കോട് റൂട്ടില്‍ സ്വകാര്യബസ് മിന്നല്‍ പണിമുടക്ക്


Exclusive 


ബാലുശ്ശേരി : കോഴിക്കോട് റൂട്ടില്‍ സ്വകാര്യബസ് മിന്നല്‍ പണിമുടക്ക്.ബസ് സ്റ്റാന്‍ഡില്‍ വച്ച് കോഴിക്കോട്ടേക്ക് പോകുന്ന ബസില്‍നിന്നും വിദ്യാര്‍ഥിനി വീണതിനെ തുടര്‍ന്നുണ്ടായ സംഭവം ചോദ്യം ചെയ്ത സിഐടിയു തൊഴിലാളികളും, ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവത്തില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ഇടപെടുകയും സ്വകാര്യബസ് ജീവനക്കാരുമായി സംസാരിക്കുയും ചെയ്‌തെങ്കിലും ബസ് ഓടുന്നില്ലെന്ന് നിലപാട് എടുക്കുകയുമായിരുന്നു. പിന്നീട് ബാലുശ്ശേരി സി.ഐ ദിനേശിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പോലീസ് എത്തിയെങ്കിലും കോഴിക്കോട് റൂട്ടിലോടുന്ന ബസുകള്‍ കൂട്ടത്തോടെ സ്റ്റാന്‍ഡിന് പുറത്തേക്ക് പോകുകയുമായിരുന്നു. സംഭവത്തില്‍ ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് ബസ് ഓടിയില്ലെങ്കിള്‍ ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിക്കുമെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം അറിയിച്ചു.

Recent News