അത്തോളി ഗിന്നസ് ബാലകൃഷ്ണന്റെ പശുക്കുട്ടി അത്യാസന്ന നിലയിൽ ; ശസ്ത്രക്രിയ നടത്താതെ ജില്ലാ മൃഗാശുപത്രിയിൽ നിന്നും മടക്കി അയച്ചു
അത്തോളി : ഗിന്നസ് മാണിക്യത്തിന്റെ ഉടമസ്ഥൻ ബാലകൃഷ്ണന്റെ കാം ഗ്രേജ് ഇനത്തിൽ പെട്ട പശു പ്രസവിച്ചു. ജനിച്ച കിടാവിന് മലദ്വാരമില്ല, അടിയന്തിര ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് ബാലകൃഷ്ണൻ ജില്ലാ മൃഗാശുപത്രിയെ സമീപിച്ചു. ഞായറാഴ്ച ആയതിനാൽ ജീവനക്കാരില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. വയനാട് പൂക്കോട് മൃഗാശുപത്രിയിൽ പോകണമെന്നും അറിയിച്ചു. എന്നാൽ ഇത്രയും ദൂരം യാത്ര ചെയ്യാനുള്ള അവസ്ഥ പ്രയാസമായതിനാൽ വീട്ടിലേക്ക് മടങ്ങി. ഒന്നര ലക്ഷം രൂപ വിലയാണ് കാം ഗ്രേജ് ഇനത്തിൽപെട്ട പശുവിന് .
ഗുരുതരാവസ്ഥ ബോധ്യപ്പെട്ടിട്ടും യാതൊരു സംവിധാനവും ചെയ്ത തരാൻ ആശുപത്രി അധികൃതർ തയ്യാറാ യില്ലന്ന് ഗിന്നസ് ബാലകൃഷ്ണൻ അത്തോളി ന്യൂസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ജിഞ്ചു റാണി ക്ക് പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു..