അത്തോളി സ്വദേശിനി ലീലാവതിക്ക്
തകഴി സാഹിത്യ പുരസ്‌കാരം
അത്തോളി: കേരള സാഹിത്യവേദിയുടെ തകഴി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബാല സാഹിത്യത്തിൽ കോഴിക്കോട് അത്തോളി സ്വദേശിനി ലീലാവതിയുടെ ആദ്യ പുസ്തകമായ ബാലസാഹിത്യ നോവൽ 'മീനൂട്ടി പിണക്കത്തിലാണ് ' എന്ന കൃതിയും കവിതയിൽ എറണാകുളം സ്വദേശിനി ബി. അമ്പിളിയുടെ 'ഒലിയാൻഡർ' എന്ന കൃതിയും പുരസ്കാരം നേടി.അത്തോളി കുടക്കല്ല് 'കൈലാസ'ത്തിൽ പി.ശിവദാസൻ്റെ ഭാര്യയാണ് ലീലാവതി. മക്കൾ: ഡോ.ദിൻല ആനന്ദ്, ധ്യാന മനു.2021- ൽ ദർശനം സാംസ്കാരിക വേദി അധ്യാപകർക്കായി നടത്തിയ ആസ്വാദന കുറിപ്പ് മത്സരത്തിലും 2022- ൽ പൂർണ പബ്ലിക്കേഷൻ' മലയാള സാഹിത്യ ചരിത്രത്തെ അധികരിച്ചു നടത്തിയ ആസ്വാദന കുറിപ്പ് മത്സരത്തിലും വിജയിയാണ്. അധ്യാപികയായിരുന്ന ലീലാവതിയുടെ 'പടച്ചോൻ്റെ മുഖം' കഥാസമാഹാരം പുസ്തകം രണ്ടാമതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചിത്രം: ലീലാവതി