അത്തോളിയിൽ ചിങ്ങപ്പിറവിയിൽ കർഷകരെ ആദരിച്ചു;  മികച്ച നെൽകർഷകൻ കെ കെ ഷണ്മുഖൻ
അത്തോളിയിൽ ചിങ്ങപ്പിറവിയിൽ കർഷകരെ ആദരിച്ചു; മികച്ച നെൽകർഷകൻ കെ കെ ഷണ്മുഖൻ
Atholi NewsInvalid Date5 min

അത്തോളിയിൽ ചിങ്ങപ്പിറവിയിൽ കർഷകരെ ആദരിച്ചു;


മികച്ച നെൽകർഷകൻ കെ കെ ഷണ്മുഖൻ 




അത്തോളി:ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ കാർഷിക മേഖലയിലെ മികച്ച കർഷകരെയും മുതിർന്ന കർഷക തൊഴിലാളിയേയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട്. സി.കെ.റിജേഷ് അദ്ധ്യക്ഷത വഹിച്ചു.

ഷണ്മുഖൻ കെ.കെ ( മികച്ച നെൽകർഷകൻ), 

റീജ കെ പി ( മികച്ച എസ് സി കർഷക) ജിജിത് കെ (മികച്ച ക്ഷീര കർഷകൻ) വളാഞ്ചി ടി.കെ (മുതിർന്ന കർഷക തൊഴിലാളി), സുധൻ ടി പി ( മികച്ച പച്ചക്കറി കർഷകൻ) തുളസി പി.എം.( മികച്ച യുവകർഷക ) ശ്രേയ ജെ.എസ്.( മികച്ച കർഷകവിദ്യാർത്ഥി -ജി എം യു പി സ്കൂൾ വേളൂര് ) ശങ്കരൻനായർ കാരയാട്ട് (മികച്ച കേരകർഷകൻ) സന്തോഷ് പാലാക്കര (മികച്ച മത്സ്യകർഷകൻ) 

മികച്ച കൃഷിക്കൂട്ടം (ഒരുമ കൃഷി സംഘം കണ്ണിപ്പൊയിൽ) റീത്താ ഭായ് മുള്ളോളി ( മികച്ച വനിതാ കർഷക ) എം ഷാജി മാത്യു (മികച്ച സമ്മിശ്ര കർഷകൻ) ഉമ്മർ തെക്കേ മര്യങ്ങാട്ട് (മുതിർന്ന കർഷകൻ) എന്നിവർക്ക് പൊന്നാടയും മൊമൻ്റോയും നല്കി ആദരിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനീഷ് നടുവിലയിൽ, എ.എം.സരിത,ബ്ലോക്ക് മെമ്പർമാരായ

ബിന്ദു മഠത്തിൽ, സുധ കാപ്പിൽ ,

കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ

 ഫൗസിയ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാടശേഖര പ്രതിനിധികൾ, കാർഷിക കർമ്മസേന അംഗങ്ങൾ സംസാരിച്ചു.

 വിവിധ കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച ചന്ദ്രിക കോമത്ത് മീത്തൽ, ഷാജികുയ്യാലിൽ മീത്തൽ, കണാരക്കുട്ടി കാഞ്ഞിരത്തിൽ, രാഘവൻ കൊടുവമ്പത്ത്, സിന്ധു പി.എം, രതീഷ് കൈ താൽ, ജീവനി കൃഷി സംഘം കൊളക്കാട് എന്നിവർക്ക് പ്രോത്സാഹന സമ്മാനം നൽകി. കൃഷി ഓഫീസർ ജേക്കബ് ഷെമോൺ സ്വാഗതവും, സീനിയർ കൃഷി അസിസ്റ്റൻ്റ് എം.ഷൺമുഖൻ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഘോഷയാത്രയും, നാടൻ പാട്ടും സംഘടിപ്പിച്ചു.

Recent News