അത്തോളിയിൽ ഉന്നത വിജയികൾക്ക് യൂത്ത് കോൺഗ്രസിന്റെ അനുമോദനം ; ഉന്നത വിദ്യാഭ്യാസം തേടി കുട്ടികൾ കേരളം വിടുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്ന് എം.കെ. രാഘവൻ എം.പി.
അത്തോളി: ഉന്നത വിദ്യാഭ്യാസം തേടി കുട്ടികൾ കേരളം വിടുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്ന്
എം.കെ. രാഘൻ എം.പി. യൂത്ത് കോൺഗ്രസ് അത്തോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിക്കുന്ന യൂത്ത് പ്ലസ് ടാലൻറ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികൾ അവർക്ക് ഇഷ്ടപ്പെട്ട മേഖല അവരവർ കണ്ടെത്തി പഠിക്കണം.
പഠന കാലയളവിൽ
കരിയർ ഗൈഡൻസും
മോട്ടിവേഷനും ഉണ്ടായാൽ മാത്രമേ കൃത്യമായി ജീവിത വിജയം നേടാൻ സാധിക്കുകയുള്ളൂ.
ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്ന് കുട്ടികളിൽ ആശയ കുഴപ്പം സൃഷ്ടിക്കാറുണ്ട്.
കുട്ടികളുടെ മനസ് വായിച്ചെടുക്കാൻ
രക്ഷിതാക്കൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രവർത്തകർക്ക് എക്കാലവും മാതൃകയായ ഉമ്മൻ ചാണ്ടിക്ക് തുല്യം ഉമ്മൻ ചാണ്ടി മാത്രമെന്ന് എം പി അനുസ്മരിച്ചു.
അത്തോളി അംബീസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് താരിഖ് അത്തോളി അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ എൻ എസ് യു ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത് അനുസ്മരിച്ചു.
വിദ്യാർത്ഥികൾ എം പിയുടെ കയ്യിൽ നിന്ന് മൊമെന്റോ ഏറ്റുവാങ്ങി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൈസൽ അത്തോളി, അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ, കെ എസ് യു ജില്ലാ സെക്രട്ടറി ബിബിൽ കല്ലട,
കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ, അത്തോളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ കൊളക്കാട് എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജെ.അശ്വതി സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ശരത് നന്ദിയും പറഞ്ഞു.