
മാതൃഭൂമി ന്യൂസ് ക്യാമറാമാൻ പ്രജോഷ് നിര്യാതനായി
ബാലുശ്ശേരി : മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോ ക്യാമറാമാൻ പ്രജോഷ്(45) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ബാലുശ്ശേരി കപ്പുറം സ്വദേശിയാണ് . അച്ഛൻ :
പരേതനായ കരുണാകരൻ നായർ, അമ്മ: ശകുന്തള'
ഭാര്യ: ഷിനി. മക്കൾ: അവനി, അഖിയ, നൈതിക് ജോഷ്. ഇന്ന് (ഞായർ )
വൈകീട്ട് 5 വരെ വട്ടോളി ബസാറിന് സമീപത്തെ വീട്ടിൽ പൊതുദർശനം. സംസ്ക്കാരം എളേറ്റിൽ വട്ടോളിയിലെ തറവാട്ടു വളപ്പിൽ നടക്കും.