കോതങ്കലിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഇന്ന്
റീന മനോജ്
കോതങ്കൽ : കോതങ്കൽ ശ്രീ അയ്യപ്പൻ ഭജനമഠ ത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഇന്ന്. വെളുപ്പിന് അഞ്ചു മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ അന്നദാനം. മുന്ന് മണിക്ക് ശ്രീ കൊറോച്ചാലിൽ ക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നള്ളത്ത്. വൈകുന്നേരം അഞ്ചുമണിക്ക് കുമുള്ളി ശ്രീ പരദേവത ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന താലപ്പൊലി ഏഴുമണിയോടെ മഠത്തിൽ എത്തിച്ചേരും. തുടർന്ന് കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. പുലർച്ചെ രണ്ടുമണിക്ക് വെട്ടും തടവും.