സ്വാതി മോഹൻദാസ് ഓർമയായി. വിട പറഞ്ഞത് കാസറ്റ് മേഖലയെ ജനകീയമാക്കിയ വ്യക്തിത്വം
അത്തോളി : കൊങ്ങന്നൂർ
വെങ്കിലാട്ട് ചാത്തുക്കുട്ടിയുടെയും ലക്ഷ്മിയുടെയുടെയും മകൻ സ്വാതി മോഹൻദാസ് ( 54 ) അന്തരിച്ചു.
സഹോദരങ്ങൾ : ഉഷ ലത ( ബാലുശ്ശേരി) , ശൈലേഷ് ബാബു ( ബഹറിൻ ) നിഷ ലത ( മേപ്പയ്യൂർ )
സംസ്ക്കാരം -
ചൊവ്വാഴ്ച രാവിലെ 10 ന്.
തിങ്കളാഴ്ച രാവിലെ
ഹൃദയാഘത്തെ തുടർന്നായിരുന്നു അന്ത്യം.
ഞായറാഴ്ച രാത്രി 11 മണിയോടെ ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ അബോധാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട്ടെ ഗവ . മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.
മുതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
80 - 90 കാലഘട്ടം ഓഡിയോ- വീഡിയോ കാസറ്റ് വിപണ രംഗത്ത് സ്വാതി കാസ്റ്റസ് കടയിലൂടെ സജീവ സാന്നിധ്യമായിരുന്നു.
വീസിപി - വീസിആർ സാങ്കേതികത്വം അത്തോളിയിൽ ജനകീയമാക്കി.
പഴയകാല ഓർക്കസ്ട്ര ഗാനമേള രംഗത്ത് ഗായകനായും സാന്നിധ്യം അറിയിച്ചു.