ലയൺസ് ക്ലബ് സമൂഹ വിവാഹം :
8 പെൺ കുട്ടികൾ സുമംഗലികളായി ;
വരവിനേക്കാൾ ചിലവ് ഉണ്ടാകാതെ കുടുംബം നോക്കണമെന്ന് ഉത്തരമേഖല ഐ ജി കെ സേതുരാമൻ ഐ പി എസ്
കോഴിക്കോട് : ലയൺസ് ക്ലബിന്റെ കരുതലിൽ
8 പെൺകുട്ടികൾ സുമംഗലികളായി.
ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 ഇ യുടെ സഹകരണത്തോടെ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റിന്റെ നേതൃത്വത്തിലായിരുന്നു
സമൂഹ വിവാഹം.
എരഞ്ഞിപ്പാലം ആശീർവാദ് ലോൺസിൽ നടന്ന ചടങ്ങിൽ 8 പേർ അവരുടെ ജീവിത പങ്കാളിക്ക് വരണമാല്യം ചാർത്തി.
ഉത്തര മേഖല ഐ ജി
കെ സേതുരാമൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വരവിനേക്കാൾ ചിലവ് ഉണ്ടാകാതെ കുടുംബ ജീവിതം ശ്രദ്ധിക്കണമെന്നും അധ്വാനിച്ചാവണം ജീവിക്കേണ്ടതെന്നും വധു വരന്മാർക്ക് ആശംസകൾ നേർന്ന് സേതുരാമൻ പറഞ്ഞു.
വിവാഹത്തിന് മുൻപ് മദ്യപാനം ഉൾപ്പെടെ ദുഃശീലം ഉണ്ടെങ്കിൽ അതൊക്കെ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ സി എ - ടി കെ രജീഷ് അധ്യക്ഷത വഹിച്ചു ,
കല്യാണ മണ്ഡപം സൗജന്യമായി നൽകിയ ആശീർവാദ് ലോൺസ്
മാനേജിംഗ് പാർട്ണർ
സി വി ബാലനെ ആദരിച്ചു.
കമ്യൂണിറ്റി മാരേജ് അഡീഷ്യനൽ ക്യാബിനറ്റ് സെക്രട്ടറി വത്സല ഗോപിനാഥിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.
ഓരോ വധുവിനും 2 പവൻ സ്വർണ്ണം , വിവാഹ സാരി തുടങ്ങി മാല ഉൾപ്പെടെ നൽകി. ചടങ്ങിന് ശേഷം അത്യാവിശ്യ ഡ്രസ് അടങ്ങിയ ബാഗ് സമ്മാനിച്ചു.
വിവാഹത്തിന് പറഞ്ഞുറപ്പിച്ച
3 പേർ സാങ്കേതിക കാരണങ്ങളാൽ എത്തി ചേർന്നില്ല. എന്നാൽ വാഗ്ദാനം ചെയ്ത സ്വർണ്ണം ഉൾപ്പെടെ വേദിയിൽ വെച്ച് അവരുടെ കുടുംബാംഗത്തിന് കൈമാറി.
മാതൃഭൂമി ചെയർമാൻ ആന്റ് മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ ,
മുൻ ഡി സി സി പ്രസിഡന്റ് കെ സി അബു,
ലയൺസ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി
കെ പ്രേംകുമാർ , പ്രിൻസിപ്പൽ ഡിസ്ട്രിക്ട്
അഡ്വൈസർ ഇ അനിരുദ്ധൻ ,
ഡിസ്ട്രിക്ട് സെക്രട്ടറി കെ കെ ശെൽവ രാജ് , കെ വി രാമചന്ദ്രൻ, എം ശ്രീനിവാസ പൈ,
ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് പ്രസിഡന്റ്
വി മധുസൂധനൻ ,
രവി ഗുപ്ത, ഡോ.പി സുധീർ, സുചിത്ര സുധീർ , സിതാര സനൽ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ:-സമൂഹ വിവാഹത്തിൽ അതിഥികൾക്കൊപ്പം
വധു വരന്മാർ
2- ഉദ്ഘാടനം ഉത്തര മേഖല ഐ ജി കെ സേതുരാമൻ നിർവ്വഹിക്കുന്നു