എരഞ്ഞിപ്പാലം കൊലപാതകം കേസ് :പീഡന പരാതി ഒത്തുതീർപ്പാക്കുന്നതിനിടെ വാക്കേറ്റം, കഴുത്ത് ഞെരിച്ച് കൊന്നതായി മൊഴി
സ്വന്തം ലേഖിക
കോഴിക്കോട് :എരഞ്ഞിപ്പാലം ലോഡ്ജിൽ വെച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അബ്ദുൽ സനൂഫിനെ ചോദ്യം ചെയ്തു.മുൻപ് അബ്ദുൽ സനീഫിനെതിരെ യുവതി കൊടുത്ത പീഡന പരാതി ഒത്തുതീർപ്പാക്കുന്നതിനായാണ് ലോഡ്ജിൽ മുറിയെടുത്തത്.
സംസാരത്തിനിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും യുവതി ബഹളം വെച്ചപ്പോൾ കഴുത്ത് നേരിച്ചു കൊലപ്പെടുത്തുകയും ആണ് ചെയ്തതെന്നാണ് മൊഴി .യുവാവ് മുൻപ് ബസ് ഡ്രൈവർ ആയിരുന്നു അങ്ങനെയാണ് യുവതിയുമായി പരിചയത്തിൽ ആയത്.ഇന്ന് തെളിവെടുപ്പ് ഇല്ല.മൊഴി പോലീസ് രേഖപ്പെടുത്തി.
മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് പിറ്റേദിവസം പോലീസ് സ്ഥിരീകരിക്കുകയുംചെയ്തു. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11-നാണ് ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ മുറിയിൽ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച ചെന്നൈയിലെ ആവഡിയില്‍വെച്ചാണ് പ്രതിയായ
തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫ് പിടിയിലായത്.