കലാപ്രതിഭയെ അനുമോദിച്ചു.
അത്തോളി :
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി ,ഭരതനാട്യം, കുച്ചുപ്പിടി, ഓട്ടം തുള്ളൽ തുടങ്ങിയവയിൽ എ ഗ്രേഡ് നേടി അത്തോളിക്ക് അഭിമാനമായ അനുഗ്രഹ് ശങ്കറിനെ യൂത്ത് കോൺഗ്രസ് അത്തോയി മണ്ഡലം കമ്മറ്റി അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ കൊളക്കാട് ഷാളണിയിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് താരിക് അത്തോളി അധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ലാ സെക്രട്ടറി ബിബിൽ കല്ലട ജെ.അശ്വതി, എ.ജി പ്രസൂൺ എന്നിവർ പ്രസംഗിച്ചു.