അത്തോളി പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം :
സ്കൂളിന് സമ്മാനമായി നോട്ടു പുസ്തകങ്ങൾ
അത്തോളി: അത്തോളി ഗവ.എൽ.പി സ്കൂളിൽ നടന്ന പഞ്ചാത്ത് തല സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സി.കെ റിജേഷ് അധ്യക്ഷനായി. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി.അനിൽ മുഖ്യാതിഥിയായി.പി. അനിൽ സ്കൂളിന് സമ്മാനമായി നൽകിയ നോട്ടു പുസ്തകങ്ങൾ പ്രധാന അധ്യാപിക സബിത ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ എ.എം സരിത, വികസന , ക്ഷേമകാര്യ അധ്യക്ഷരായ ഷീബ രാമചന്ദ്രൻ സുനീഷ് നടുവിലയിൽ , പി.ടി.എ പ്രസിഡന്റ് എൻ. ടി സുജേഷ്, എസ്.എം.സി ചെയർമാൻ ബി.പത്മ ഗിരീഷ് സംസാരിച്ചു. വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ സ്വാഗതവും സബിത ടീച്ചർ നന്ദിയും പറഞ്ഞു.പഠനോപകരണവും സമ്മാന വിതരണവും നടന്നു.
ചിത്രം:അത്തോളി ജി.എൽ. പി സ്കൂളിൽ നടന്ന പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യുന്നു