അത്തോളി എൻ ആർ ഐ ഫോറം കുടുംബ സംഗമം
അത്തോളി:അത്തോളി എൻ.ആർ.ഐ ഫോറം കുടുംബ സംഗമം നടത്തി.
കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് ബാലൻ മേപ്പയൂർ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു. സിനിമ നടൻ കെ.കെ മൊയ്തീൻ കോയ മുഖ്യാതിഥിയായി.
എഴുത്തുകാരൻ ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. സി.വി കോയ, യു.കെ ഉസ്മാൻ , ഡോ.ഹിഷാം ഷാഹുൽ ഹമീദ് പാണക്കാട് സംസാരിച്ചു. ടി.കെ മോഹനൻ സ്വാഗതവും ഉല്ലാസ് അമ്പലവയൽ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
ചിത്രം:അത്തോളി എൻ ആർ ഐ ഫോറം കുടുംബ സംഗമം ബാലൻ മേപ്പയ്യൂർ ഉദ്ഘാടനം ചെയ്യുന്നു