ചങ്ങായിക്കൊപ്പം ചങ്ങായിക്കൂട്ടം ', സുനിൽ പൂമഠത്തിന് സ്നേഹവിരുന്നൊരുക്കി കൂട്ടുകാർ
ഉള്ളിയേരി :നാടകം കൊണ്ട് ജീവിതമെഴുതിയ നടൻ സുനിൽ പൂമഠത്തിന് ഈ വർഷത്തെ കേരള സംഗീതനാടക അക്കാദമിയുടെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. ഉള്ളിയേരിയിലെ കലാകാരൻമാരുടെ കൂട്ടായ്മ 'സ്നേഹസൗഹൃദം ' സുനിൽ പൂമഠത്തിന് സ്നേഹം കൊണ്ട് വിരുന്നൊരുക്കി. തങ്കയം ശശികുമാർ മോഡറേറ്ററായ ചടങ്ങിൽ പരീദ് കോക്കല്ലൂരും വിശ്വനാഥൻ വൈദ്യരും ചേർന്ന് സുനിലിന് ഉപഹാരം നൽകി. വിജയൻ മുണ്ടോത്ത്, ശിവദാസൻ ഉള്ളിയേരി, ജയശ്രീ, സുബാസി, രാധാകൃഷ്ണൻ ഒള്ളൂർ, ഷിജു കൂമുള്ളി, ബിജു ടി ആർ, കെ. കെ സുരേന്ദ്രൻ, ധനേഷ് ഉള്ളിയേരി, ഇസ്മയിൽ ഉള്ളിയേരി, മനോജ്‌കുമാർ വാകയാട്, അനീഷ് ഉള്ളിയേരി, ഗോവിന്ദൻകുട്ടി ഉള്ളിയേരി, ജിഷ പി നായർ, ഫൈസൽ ഉള്ളിയേരി,സുനിൽകുമാർ കൂമുള്ളി, അഭിനയ കോക്കല്ലൂർ എന്നിവർ സംസാരിച്ചു. സുനിൽ പൂമഠം മറുപടി പ്രസംഗം നടത്തി. സഹദ് ഉള്ളിയേരി സ്വാഗതവും വീരേന്ദ്രകുമാർ നന്ദിയും പറഞ്ഞു.