ഉള്ളിയേരി, നാറാത്ത് ഗ്രാമത്തിൽ റോഡ് പൊട്ടിയും പൊളിഞ്ഞും ; നടപടി ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി
ഉള്ളിയേരി : ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ 10ാം വാർഡ് നാറാത്ത് ഗ്രാമത്തിൽ റോഡ് പൊട്ടിയും പൊളിഞ്ഞും നാളെറെയായി . വികസന പ്രവർത്തനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിൽ. റോഡും പരിസരവും ഈ രീതിയിൽ തുടരുന്നത് 50 വർഷം പിന്നിട്ടു. നാട്ടുകാരുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി യ പഞ്ചായത്ത് അംഗം. നടപടി ആവശ്യപ്പെട്ട് അധികൃതർക്ക് മുൻപിൽ സമ്മർദ്ദവുമായി ആക്ഷൻ കമ്മിറ്റി രംഗത്ത് എത്തി.
ഗ്രാമത്തിൽ 150 ഓളം വീടുകൾ, 50-ൽ പരം വിദ്യർത്ഥികൾ ,ധാരാളം വൃദ്ധരോഗികൾ , കർഷകരും കർഷകതൊളിലാളികളുമായ നിരവധി പേർ . ഇവർക്ക് ഏക ആശ്രയം നാറാത്ത് പള്ളി കീരിയോട് മല താഴെ റോഡ്.ഈ റോഡിന് ഏകദേശം 300 മീറ്റർ ദൈർഘ്യം മുണ്ട്. 42 വർഷം മുമ്പ് ജനങ്ങളുടെ സഹരണത്താൽ നിർമ്മിച്ചതാണിത്. ഗ്രാമ പഞ്ചായത്തിന്റെ ആസ്തി വികസനത്തിൽപ്പെടുത്തുകയും ചെയ്തു പല ഘട്ടങ്ങളിലായി ഗ്രാമ പഞ്ചായത്തിന്റെ ചെറിയ ചെറിയ തുകകൾ വകയിരുത്തി എന്നാൽ റോഡ് ഇപ്പോഴും അപൂർണ്ണമായി കിടക്കുന്നു. ഇതിലൂടെയുള്ള യാത്ര വളരെ സാഹസികമായി തുടരുന്നു. ജല അതോററ്റിയുടെ റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിക്കലും നിരന്തരമായ മഴയും കാരണം ഒരു വാഹനം പോലും ഈ റോഡിലൂടെ വരാൻ കഴിയുന്നില്ല.നിറയെ കുണ്ടും കുഴിയും ഒലിച്ചിറങ്ങുന്ന ചെളിയും കാരണം ജനങ്ങൾക്ക് നടന്നു പോകാൻ പോലും കഴിയുന്നില്ല നിരവധി തവണ പഞ്ചായത്ത് അധികൃതരെ ഈ ദയനീയ അവസ്ഥ ധരിപ്പിച്ചെങ്കിലുംകാര്യമായ പ്രതികരണങ്ങൾ ഇല്ല .നികുതിദായകരായ പൊതുജനം ഇത്തരം സൗകര്യങ്ങൾക്കൊന്നും അർഹരല്ലേ എന്ന ചോദ്യത്തിന് ഉത്തരം മുട്ടിയാണ് അത്തോളി ന്യൂസിനെ സമീപിച്ചതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അത്തോളി ന്യൂസിനോട് പറഞ്ഞു. രോഗികളെ എങ്ങിനെ ആശുപത്രികളിൽ എത്തിക്കും? 5 ഉം 6 ഉം വയസ് പ്രായമുള്ള പിഞ്ചുകുട്ടികൾ എങ്ങിനെ സ്ക്കൂളിൽ പോകും ? ജനങ്ങൾ എങ്ങിനെ തങ്ങളുടെ ദൈനം ദിന കാര്യങ്ങൾക്ക് വേണ്ടി യാത്ര ചെയ്യും ? ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ 10ാം വാർഡ് നാറാത്ത് എന്ന പ്രദേശം ഇന്നും 50 വർഷങ്ങൾ പിറകിലാണ് സർക്കാരും ഗ്രാമപഞ്ചായത്തും ഈ ദുരിതാവസ്ഥ കണ്ട് അതിന്മേൽ
ശ്രദ്ധ പതിപ്പിക്കണമെന്ന് നാറാത്ത് വാർഡ് 10 ആം വാർഡ് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.