വയനാട് ദുരിതബാധിതർക്ക് ഡോക്ടറുടെ കരുതൽ ', ഒ പി യിൽ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
സ്വന്തം ലേഖകൻ
അത്തോളി : വയനാട് ദുരിതബാധിതർക്ക്
ഡോക്ടറുടെ കരുതൽ മാതൃകയായി.
അത്തോളി സഹകരണ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി ഡോ. പ്രശാന്ത് ജെ എസ് ആണ് തന്റെ ഒരു ദിവസത്തെ ഒ പി യിൽ നിന്നുള്ള വരുമാനം മുഴുവനായും വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്ന
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്.
കോഴിക്കോട് ജില്ലയിലെ തന്നെ പ്രശസ്തനായ ഓർത്തോ വിഭാഗം സീനിയർ കൺസൽട്ടന്റായ ഡോ. പ്രശാന്ത്
കഴിഞ്ഞ എട്ടു വർഷമായി അത്തോളി സഹകരണ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നു.
150 ഓളം മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച ഇദ്ദേഹം കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലും പ്രവർത്തിക്കുന്നു.
സേവനത്തിന്റെയും കാരുണ്യത്തിന്റെയും ഉദാത്ത മാതൃകയാണ് ഡോക്ടർ പ്രശാന്ത് ജെ. എസിലൂടെ സമൂഹത്തിന് പകരുന്നതെന്ന് ആശുപത്രി പ്രസിഡന്റ് വി പി ബാലകൃഷ്ണൻ അത്തോളി ന്യൂസിനോട് പറഞ്ഞു.
വൈസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ, സെക്രട്ടറി എം കെ സാദിഖ്,ഡയറക്ടർ സത്യൻമാസ്റ്റർ,
സെക്രട്ടറി സാദിഖ് എം.കെ, പി ആർ ഒ സ്നീതു എസ്.നാഥ്, നഴ്സിംഗ് സൂപ്രണ്ട് സീജ കുര്യൻ എന്നിവർ സന്നിഹിതരായി.