ആരോഗ്യ പ്രവർത്തകർക്ക് പൊതിച്ചോർ സമ്മാനിച്ച് റോട്ടറി ക്ലബ്ബ് ന്യൂ ടൗൺ   തലക്കുളത്തൂർ സി എം സി യ്ക്ക്
ആരോഗ്യ പ്രവർത്തകർക്ക് പൊതിച്ചോർ സമ്മാനിച്ച് റോട്ടറി ക്ലബ്ബ് ന്യൂ ടൗൺ തലക്കുളത്തൂർ സി എം സി യ്ക്ക് കീഴിലെ 19 പോളിയോ വാക്സിൻ ബൂത്തിലായിരുന്നു വിതരണം !
Atholi NewsInvalid Date5 min

ആരോഗ്യ പ്രവർത്തകർക്ക് പൊതിച്ചോർ സമ്മാനിച്ച് റോട്ടറി ക്ലബ്ബ് ന്യൂ ടൗൺ 


തലക്കുളത്തൂർ സി എം സി യ്ക്ക് കീഴിലെ 19 പോളിയോ വാക്സിൻ ബൂത്തിലായിരുന്നു വിതരണം !







തലക്കുളത്തൂർ : റോട്ടറി ക്ലബ് കാലിക്കറ്റ് ന്യൂ ടൗണിൻ്റെ നേതൃത്വത്തിൽ പൾസ് പോളിയോ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയായ ആരോഗ്യ പ്രവർത്തകർക്ക് പൊതിച്ചോർ വിതരണം ചെയ്തു.തലക്കുളത്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന 19 പൾസ് ബൂത്തിലാണ് ഉച്ച ഭക്ഷണം നൽകിയത്. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റോട്ടറി കാലിക്കറ്റ് ന്യൂടൗൺ പ്രസിഡൻ്റ് ഷമീം റാസ , സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. എം എം ഷീബയ്ക്ക് പൊതിച്ചോർ നൽകി ഉദ്ഘാടനം ചെയ്തു.ദേശീയ തലത്തിൽ ഫണ്ട് അനുവദിച്ച് നൽകുന്ന പദ്ധതി ഇപ്പോൾ പ്രാദേശിക തലത്തിൽ നടപ്പിലാക്കുമ്പോൾ ഏറെ പരിമിതികളുണ്ട് , ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി എത്തിയ റോട്ടറി ക്ലബ് ന്യൂ ടൗൺ അംഗങ്ങളുടെ പ്രവർത്തനം മാതൃകപരമെന്ന് ഡോ. എം എം ഷീബ പറഞ്ഞു.ചടങ്ങിൽ റോട്ടറി ക്ലബ്ബ് ന്യൂ ടൗൺ പ്രസിഡൻ്റ് ഷമീം റാസ അധ്യക്ഷത വഹിച്ചു.

പോളിയോ നിർമ്മാർജ്ജനത്തിൽ മുഖ്യ പങ്ക് വഹിച്ച റോട്ടറി ഇൻ്റർ നാഷണലിൻ്റെ ഭാഗമായ റോട്ടറി 

ക്ലബ്ബ് ന്യൂ ടൗണിന് തലക്കുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിലെ പൾസ് പോളിയോ പ്രതിരോധ പ്രവർത്തകർക്ക് ഉച്ച ഭക്ഷണം ഒരുക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നതായി പ്രസിഡൻ്റ് ഷമീം റാസ പറഞ്ഞു. റോട്ടറി ന്യൂ ടൗൺ സെക്രട്ടറി എ പി ദാസാനന്ദ് , ക്ലബ് സർവീസ് പ്രൊജക്ട്സ് ചെയർ നിഷാൻ അഹമ്മദ്, റോട്ടറി ന്യൂ ടൗൺ മുൻ പ്രസിഡൻ്റ് ദിലീപ് മoത്തിൽ,

എച്ച് എസ് - അബ്ദുൽ നാസർ , എച്ച് ഐ സജിനി , എൽ എച്ച് ഐ ഇൻ ചാർജ് - എം കെ നിഷ , നഴ്സ് ഓഫീസർ - 

ടി നിമിഷ, പി ആർ ഒ - എം ടി റുബീന , ആശ പ്രവർത്തക 

സി ടി ആനന്ദ വല്ലി, ജെ എച്ച് ഐ മാരായ ആർ കെ സുധീർ, എൻ അബ്ദുൽ സലാം, ജെ പി എച്ച് -എൻ പി അനൂപ് എന്നിവർ പ്രസംഗിച്ചു. 19 ഓളം വാക്സിൻ ബൂത്തിൽ ജോലി ചെയ്യുന്നവർ , വളണ്ടിയർമാർ, മറ്റ് ജീവനക്കാർക്കുമാണ് പൊതിച്ചോർ എത്തിച്ചത്. ജില്ലയിൽ 5 വയസ്സിൽ താഴെയുള്ള 2,06,363 കുട്ടികൾക്കാണ് ഞായറാഴ്ച തുള്ളി മരുന്ന് വിതരണ പദ്ധതി '

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec