ഒരേ പേർ, ഒരേ വിലാസം!  സമാന പേരിലുള്ള ഒരാൾക്ക് വോട്ട്   ചെയ്യാനായില്ല അത്തോളി വേളൂർ ജി എം യു പി സ്കൂള
ഒരേ പേർ, ഒരേ വിലാസം! സമാന പേരിലുള്ള ഒരാൾക്ക് വോട്ട് ചെയ്യാനായില്ല അത്തോളി വേളൂർ ജി എം യു പി സ്കൂളിലാണ് സംഭവം
Atholi News26 Apr5 min

ഒരേ പേർ, ഒരേ വിലാസം!

സമാന പേരിലുള്ള ഒരാൾക്ക് വോട്ട് 

ചെയ്യാനായില്ല അത്തോളി വേളൂർ ജി എം യു പി സ്കൂളിലാണ് സംഭവം 




അത്തോളി : വോട്ട് ചെയ്യാനെത്തിയവരിൽ 

ഒരേ പേരും ഒരേ വിലാസവും ഒന്നായപ്പോൾ ഒരാൾക്ക് മാത്രം വോട്ട് ചെയ്യാൻ അനുമതി നൽകി പോളിംഗ് ഓഫീസർ .


കൊളക്കാട് സ്വദേശി കളായ അടുത്തടുത്ത വീട്ടിൽ താമസിക്കുന്ന പേരിലെ സാമാനതയിലാണ് വോട്ട് ചെയ്യാനാകാതെ വിനയായത്.


വേളൂർ ജി എം യു പി സ്കൂളിൽ 159 ആം ബൂത്ത്‌ നമ്പറിലാണ് സംഭവം ഉണ്ടായത്.


സമാന പേരിലെ ആദ്യം വോട്ട് ചെയ്യാൻ എത്തിയ ആൾ ഉച്ചക്ക് ഒന്നര കഴിഞ്ഞാണ് സ്കൂളിൽ വോട്ട് ചെയ്തത്.

ഇനിഷ്യിൽ വ്യത്യാസം ഉണ്ടെങ്കിലും ഇത് ഇലക്ഷൻ ഐഡി യിൽ രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ സ്ലിപ് നമ്പരിലെ വ്യത്യാസം ഉദ്യോഗസ്ഥർ ശ്രദ്ധിച്ചില്ലന്ന് വ്യക്തം.

രണ്ടാമത്തെ ആൾ വൈകുന്നേരം 5.30 ഓടെ വോട്ട് ചെയ്യാൻ എത്തിയപ്പോൾ വോട്ട് ചെയ്യാൻ അനുവദിച്ചില്ല ഈ പേരിൽ മറ്റൊരാൾ വോട്ട് ചെയ്‌തെന്ന് പോളിംഗ് ഓഫീസർ അറിയിച്ചു.കാര്യം ബോധ്യമായപ്പോൾ സമാന പേരിൽ ആദ്യം വോട്ട് ചെയ്ത ആളെ പോളിംഗ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ രണ്ടാമത്തെ ക്രമ നമ്പറിൽ ഉള്ള ആളുടെ പേരിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയതെന്ന് കണ്ടെത്തി. ഇതോടെ രണ്ടാമത് എത്തിയ ആൾക്ക് വോട്ട് ചെയ്യാനുമായില്ല.ക്രമ നമ്പർ ഒത്തു നോക്കിയതിലുണ്ടായ വീഴ്ചയാകാം സംഭവത്തിന്‌ പിന്നിലെന്നാണ് വിവരം.

പരാതി ഇല്ലാത്തതിനാൽ കൂടുതൽ വിശദീകരിക്കാനും ആരും തയ്യാറായില്ല.

പേരിലെ സമാനതയിൽ ഒരാൾക്ക് വോട്ട് നഷ്ടപ്പെടുകയും ചെയ്തു.

Recent News