കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ കുതിരയെ പേപ്പട്ടി കടിച്ച സംഭവം:  ആശങ്ക വേണ്ടന്ന് പഞ്ചായത്ത്  മൃഗ
കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ കുതിരയെ പേപ്പട്ടി കടിച്ച സംഭവം: ആശങ്ക വേണ്ടന്ന് പഞ്ചായത്ത് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തും
Atholi News8 Sep5 min

കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ കുതിരയെ പേപ്പട്ടി കടിച്ച സംഭവം:

ആശങ്ക വേണ്ടന്ന് പഞ്ചായത്ത്

മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തും



തിരുവങ്ങൂർ : കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ കുതിരയെ പേപ്പട്ടി കടിച്ച സംഭവത്തിൽ

ആശങ്ക വേണ്ടന്ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് സെകട്ടറി ടി അനിൽ കുമാർ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ

മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സംഭവ സ്ഥലത്ത് എത്തും.


3 ആഴ്ച മുമ്പാണ് കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ സന്ദർശകർക്കായി ഒരുക്കിയ കുതിരയെ പേപ്പട്ടി കടിച്ചത്. ഇതേ തുടർന്ന് കുതിര സവാരി നിർത്തി വെക്കണമെന്ന് പഞ്ചായത്ത് നിർദ്ദേശം നൽകി .തുടർന്ന് 5 വാക്സിൻ നൽകി. ആഴ്ചകൾ പിന്നിട്ടിട്ടും ലക്ഷണം ഒന്നും ഉണ്ടായിരുന്നില്ല. അതിനിടെ രണ്ട് ദിവസമായി കുതിര കുഴഞ്ഞ് കിടപ്പിലാണ് എന്ന വിവരം പുറത്ത് വന്നു. ഓണ ദിവസങ്ങളിൽ കുതിര സവാരി ഉണ്ടായതായി നാട്ടുകാർ പഞ്ചായത്തിൽ അറിയിക്കുകയും ചെയ്തു. ഇതിനിടെ കുതിരയ്ക്ക് പേ ഉണ്ടെന്നും പഞ്ചായത്തിന്റെ അനാസ്ഥയെന്നും പരാമർശിച്ച് വാട്സ് ആപ്പിൽ  പഞ്ചായത്തിനെ തിരെ പ്രചരണം തുടങ്ങി. വാക്സിൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പഞ്ചായത്ത് നൽകിയെന്നും കുതിര സവാരി നിർത്തി വെക്കാനും നിർദേശം നൽകിയതായി സെക്രട്ടറി പറഞ്ഞു.

കുതിരയുടെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ മെഡിക്കൽ ഓഫീസറും ഇന്ന് ഉച്ചയോടെ കാപ്പാട് എത്തും.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec