മരണാനന്തര ചടങ്ങിനായി മാറ്റിവെച്ച തുക ഉപയോഗിച്ച് വീൽ ചെയർ വാങ്ങി നൽകി.
അത്തോളി : അടുവാട് നാഗത്താൻ കണ്ടി ജാനകി അമ്മയുടെ മരണാനന്തര ചടങ്ങിനായി മാറ്റിവെച്ച തുക ഉപയോഗിച്ചു കുടുംബം പാലിയേറ്റീവിന് വീൽ ചെയർ വാങ്ങി നൽകി.
രാജീവൻ കെ പി അധ്യക്ഷത വഹിച്ചു
മൊടക്കല്ലൂർ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് സെക്രട്ടറി ഗിരീഷ്
ഏറ്റുവാങ്ങി.
ചടങ്ങിൽ സി പി എം ലോക്കൽ സെക്രട്ടറി ചന്ദ്രൻ പൊയിലിൽ, ആർ എം പി ഐ ബാലുശ്ശേരി ഏരിയാ സെക്രട്ടറി സുനിൽ കുമാർ, ഗാലക്സി അടുവാട് കമ്മിറ്റി അംഗം ഉണ്ണി, ഇ രമേശൻ എന്നിവർ സംസാരിച്ചു. . ജാനകി അമ്മയുടെ മക്കളായ ശ്യാമള, അജിത് കുമാർ, ദിലീപ് കുമാർ എന്നിവരാണ് വീൽ ചെയർ കൈമാറിയത്.