അത്തോളി സ്വദേശി ദുബായിൽ വാഹനമിടിച്ച്
മരിച്ചു
അത്തോളി : കൊങ്ങന്നൂർ പേനമലയിൽ ഷാജിയുടെ മകൻ ഉമ്മർ ഫാറൂഖ് (24)ദുബായിൽ വാഹനമിടിച്ച് മരിച്ചു.
ഇന്നലെ രാത്രി ഫുജിറ ഹൈവേയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിസ്മി സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു.
ഒരു മാസം മുൻപാണ് വിദേശത്ത് എത്തിയത്.
മൃതദേഹം എംബാം ചെയ്ത് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികളിലാണെന്ന് കെ എം സി സി ഭാരവാഹികൾ അറിയിച്ചു.
ഉമ്മ ഷജിന , ഏക സഹോദരി നിഹാല.