മെർമർ ഇറ്റാലിയ
യാദേൻ മ്യൂസിക് നൈറ്റ് ഞായറാഴ്ച
( 23 -2 - 2025 )
കോഴിക്കോട് : പഴയ കാല ഹിന്ദി മെലഡി ഗാനങ്ങൾ കോർത്തിണക്കി കോഴിക്കോട് നഗര രാവുകളെ സംഗീത സാന്ദ്രമാക്കിയ
യാദേൻ 11 വർഷം പിന്നിടുന്നു.
23 ന് ഞായറാഴ്ച മെർമർ ഇറ്റാലിയ
യാദേൻ സംഗിത വിരുന്ന് മുഹമ്മദ് അബ്ദു റഹ്മാൻ സ്മാരക ജൂബിലി ഹാളിൽ വൈകീട്ട് 6.45 ന് നടക്കും. ജോയൻ്റ് ആർ ടി ഒ -
സി പി സക്കരിയ
ഉദ്ഘാടനം ചെയ്യും.
മെർമർ ഇറ്റാലിയ ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ കെ വി സക്കീർ ഹുസൈൻ മുഖ്യാതിഥിയാകും. യുവ ഗായകരായ ഡോ സൗരവ് കിഷൻ ,
എസ് കെ കീർത്തന ,ഗോപിക മേനോൻ , അഷ്കർ , ഡീജു ദിവാകർ എന്നിവരാണ് ആലാപനം .
ഓർക്കസ്ട്രേഷൻ കാലിക്കറ്റ് പപ്പൻ്റെ നേതൃത്വത്തിൽ നിർവ്വഹിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും