"ജലം ജീവിതം " ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
അത്തോളി :അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വി.എച്ച്. എസ് ഇ വിഭാഗം എൻ എസ് എസ് ക്യാമ്പിനോട് അനുബന്ധിച്ച് ടൗണിൽ ജലം ജീവിതം എന്ന പേരിൽ ജല സംരക്ഷണ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു . ക്വാമ്പയിന്റെ ഉദ്ഘാടനം സ്കൂൾ പി.ടി.എ പ്രസിഡണ്ട് സന്ദീപ് നാലുപുരക്കൽ നിർവ്വഹിച്ചു വി.എച്ച് എസ് ഇ പ്രിൻസിപ്പൽ ഫൈസൽ കെ.പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ ശാന്തി മാ വീട്ടിൽ, പ്രോഗ്രാം ഓഫീസർ നദീറ കുരിക്കൾ, ഷൈനി എ.കെ, ബിജു കെ, ഷംജിത്ത് ,അനുസ് മിയ എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി. ക്യാമ്പയിന്റെ ഭാഗമായി എൻ എസ് എസ് വളണ്ടിയർമാർ തെരുവ് നാടകം അവതരിപ്പിച്ചു.