
ഓർമ്മ ശക്തിക്ക്
പരിഹാരം വായന :മന്ത്രി എ കെ ശശീന്ദ്രൻ
മൊടക്കല്ലൂർ സ്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു
അത്തോളി: മൊടക്കല്ലൂർ എ യു പി സ്കൂളിൽ മുൻ അധ്യാപകൻ ടി ശിവദാസൻ മാസ്റ്റർ സ്മാരക ലൈബ്രറി മന്ത്രി എ.കെ ശശീന്ദ്രനും സ്കൂൾ കലോത്സവം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജും ഉദ്ഘാടനം ചെയ്തു. വായന ഉണ്ടായാൽ ഏതു കാര്യവും നമുക്ക് അറിയാനും മനസിലാക്കാനും സാധിക്കുമെന്നും നമ്മുടെ സ്വതസിദ്ധമായ ഓർമശക്തികളുടെ കഴിവ് കുറച്ച് കൊണ്ടുവന്ന് യാന്ത്രിക ജീവിതത്തിലേക്കുള്ള പോക്കായി മാറുമെന്ന് ഭയപ്പെടുന്ന ഈ കാലത്ത് നാം ജീവിക്കുമ്പോൾ ഇതിന് ഫലപ്രദമായ പരിഹാരം വായനയാണെന്നും മന്ത്രി പറഞ്ഞു.നമ്മുടെ കഴിവുകളെ മരവിപ്പിക്കുന്ന വിധത്തിലുള്ള പുത്തൻ പ്രവണതകളോട് ചേർന്ന് അതു പ്രയോചനപ്പെടുത്തുന്നതോടൊപ്പം തന്നെ വായനയിലൂടെ സർഗശേഷി വളർത്തിയെടുക്കാൻ കഴിയണം. വായനശാലകളും ഗ്രസ്ഥാലയങ്ങളും അതാത് പ്രദേശത്തെ സാംസ്കാരിക സമുന്നതിയുടെ പതാക വാഹകരായി മാറണമെന്ന കാലഘട്ടത്തിലേക്ക് നാം വീണ്ടും കടക്കേണ്ടതുണ്ടെന്നും ആ പ്രേരണ നൽകാൻ കുട്ടികളിൽ വായനാ ശീലം വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇവിടെ നല്ലൊരു ഗ്രസ്ഥ ശേഖരം ഒരുക്കിയവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷയായി. സാഹിത്യകാരൻ കെ.പി രാമനുണ്ണി മുഖ്യാതിഥിയായി.
എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ ബ്ലോക്ക് മെമ്പർ ബിന്ദു മഠത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.മന്ത്രിക്ക് പ്രധാന അധ്യാപകൻ എൻ.ഡി പ്രജീഷ് ഉപഹാരം സമർപ്പിച്ചു.ലൈബ്രറി ഒരുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച എൻ.ഡി പ്രജീഷിന് പി.ടി.എ പ്രസിഡന്റ് ജിതേഷ് എടത്തിൽ ഉപഹാരം നൽകി. എം.പി.ടി.എ ചെയർ പേഴ്സൺ ബബിത, സ്റ്റാഫ് സെക്രട്ടറി ടി.കെ ജിഷ സംസാരിച്ചു. എൻ ഡി പ്രജീഷ് സ്വാഗതവും പ്രോഗ്രാം കൺവീനർ വി.വി ചിത്രലേഖ നന്ദിയും പറഞ്ഞു.
ചിത്രം:അത്തോളി മൊടക്കല്ലൂർ എയുപി സ്കൂൾ ടി ശിവദാസൻ മാസ്റ്റർ സ്മാരക ലൈബ്രറി മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു