അത്തോളി ഗവ.വോക്കേഷണൽ  ഹയർ സെക്കന്ററി സ്കൂളിൽ പുതിയ പ്രധാന അദ്ധ്യാപിക ',  വി.ആർ.സുനു ടീച്ചർ  നാളെ (ചൊ
അത്തോളി ഗവ.വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പുതിയ പ്രധാന അദ്ധ്യാപിക ', വി.ആർ.സുനു ടീച്ചർ നാളെ (ചൊവ്വ) ചുമതല യേൽക്കും
Atholi News17 Jun5 min

അത്തോളി ഗവ.വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പുതിയ പ്രധാന അദ്ധ്യാപിക ', വി.ആർ.സുനു ടീച്ചർ നാളെ (ചൊവ്വ) ചുമതലയേൽക്കും 




അത്തോളി :ഗവ. വോക്കേഷണൽ

ഹയർ സെക്കന്ററി സ്കൂളിൽ പുതിയ പ്രധാന അദ്ധ്യാപിക നാളെ ചുമതലയേൽക്കും.


മായനാട് സ്വദേശി വി.ആർ.സുനു ടീച്ചറാണ് പുതിയ എച്ച് എം. ഇടുക്കി ജില്ലയിലെ മുരിക്കാട്ടുകുടി ഗവ.ട്രൈബൽ എച്ച് എസ് എസിൽ നിന്നാണ് ടീച്ചർ അത്തോളിയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് വരുന്നത്. നിലവിലെ എച്ച് എം -

പി.പി.സുഹറ ടീച്ചർ ബാലുശ്ശേരി ഗേൾസ് എച്ച് എസിലേക്കാണ് സ്ഥലം മാറിപ്പോവുന്നത്.

അത്തോളി സ്ക്കൂളിന്റെ 100 ആം വാർഷികം ശതം സഫലം-2024 പുരോഗമിക്കുന്നതിനിടെ ലഭിച്ച പുതിയ നിയോഗം വലിയ അംഗീകാരം കൂടിയാകും.

നിലവിൽ സ്കൂളിന് എസ് എസ് എൽ സി യിക്ക് 100 % വിജയമാണ് ലഭിച്ചത്. പഠന നിലവാരം കൂടുതൽ ഉയർത്തുന്നതിനൊപ്പം കല - കായിക മേഖലയിൽ തിളക്കമാർന്ന നേട്ടം കൊണ്ട് വരാൻ പ്രോത്സാഹനം ലഭ്യമാകുന്ന പദ്ധതികൾ പുതിയ എച്ച് എം കൊണ്ട് വരുമെന്നാണ് പ്രതീക്ഷ.

Recent News