സ്വവർഗ പ്രണയം: പുഴയിൽ ചാടിയ പെൺകുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി
അത്തോളി : കാണാതായ സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികളെ തലശേരി പുഴയിൽ നിന്നും നാട്ടുകാർ രക്ഷപ്പെടുത്തി. ഇവരിൽ പുറക്കാട്ടിരി സ്വദേശിനിയെ ഗുരുതരാവസ്ഥയിൽ തലശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന കക്കോടി മുക്ക് സ്വദേശിനിയുടെ നില ഗുരുതരമല്ല.
ഇന്നലെ വൈകിട്ടാണ് ഇവർ വീടുകളിൽ നിന്നിറങ്ങി പോയത്. ഇവരുടെ രക്ഷിതാക്കൾ ചേവായൂർ സ്റ്റേഷനിലും എലത്തൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു. കാണാതായ ശേഷവും ഇവർ ഫോണുകൾ ഉപയോഗിക്കുന്നതായി ബന്ധുക്കൾ പോലിസിൽ അറിയിച്ചിട്ടും ലൊക്കേഷൻ കണ്ടെത്താൻ പൊലീസിനായില്ലെന്ന് പരാതിയുണ്ട്.ഇന്ന് ഉച്ചക്ക് ശേഷമാണ് ഇരുവരും പുഴയിൽ ചാടിയതായി വിവരം ലഭിച്ചത്.