ബി എൽ എ മിൻ്റെ 19   ആം മത് വാർഷിക ജനറൽ യോഗം കോഴിക്കോട് നടന്നു.രാജ്യത്തിൻ്റെ വികസനത്തിൽ സഹകരണമേഖലക്ക്
ബി എൽ എ മിൻ്റെ 19 ആം മത് വാർഷിക ജനറൽ യോഗം കോഴിക്കോട് നടന്നു.രാജ്യത്തിൻ്റെ വികസനത്തിൽ സഹകരണമേഖലക്ക് വരും കാലത്ത് ഏറെ പങ്കു വഹിക്കാനുണ്ടെന്ന് കേന്ദ്ര മന്ത്രി ബി എൽ വർമ്മ
Atholi NewsInvalid Date5 min

ബി എൽ എ മിൻ്റെ 19 

ആം മത് വാർഷിക ജനറൽ യോഗം കോഴിക്കോട് നടന്നു.രാജ്യത്തിൻ്റെ വികസനത്തിൽ സഹകരണമേഖലക്ക് വരും കാലത്ത് ഏറെ പങ്കു വഹിക്കാനുണ്ടെന്ന് 

കേന്ദ്ര മന്ത്രി ബി എൽ വർമ്മ





കോഴിക്കോട് : രാജ്യത്തിൻ്റെ വികസനത്തിൽ സഹകരണമേഖലക്ക് വരും കാലത്ത് ഏറെ പങ്കു വഹിക്കാനുണ്ടെന്നും കേന്ദ്ര ഗവൺമെൻ്റ്റ് ഇക്കാര്യം തിരിച്ചറിഞ്ഞുള്ള പദ്ധതികളാണാ സൂത്രണം ചെയ്യുന്നതെന്നും കേന്ദ്ര ഭക്ഷ്യ വിതരണ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ബി.എൽ. വർമ്മ പറഞ്ഞു.

ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ - ഓപറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം

സരോവരം കാലിക്കറ്റ് ട്രെയ്ഡ് സെൻ്ററിൽ 

ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് മൾട്ടി സ്റ്റേറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റികളെ കേന്ദ്രം ഏറെ പ്രോത്സാഹിപ്പിക്കുന്നതെന്നും ഈ പാതയിൽ ഏറെ മാതൃകാപരമായ പ്രവർത്തനമാണ് ബി.എൽ എം പോലുള്ള സഹകരണ പ്രസ്ഥാനങ്ങൾ കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ ജനങ്ങൾക്ക് ഭക്ഷണം, പാർപ്പിട മടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊണ്ട് രാജ്യ പുരോഗതിയിൽ കൂടി ബി.എൽ. എം ഏറെ പങ്കു വഹിക്കുന്നുവെന്ന് പറയുന്നതിൽ ഏറെ സന്തോഷമുണ്ട്. മോദി സർക്കാരിൻ്റെ കീഴിൽ രുപീകരിച്ച സഹകരണ വകുപ്പ് മന്ത്രി എന്ന നിലക്ക് ഇത് അനുഭവ സാക്ഷ്യത്തിലൂടെ അടുത്തറിഞ്ഞ കാര്യമാണ്. വരും വർഷങ്ങളിൽ ലോകത്തെ അഞ്ചാമത്തെ വികസിത രാജ്യമായി ഇന്ത്യ മാറുമ്പോൾ, ഇക്കാര്യത്തിൽ രാജ്യത്തെ സഹകരണമേഖലയുടെ സംഭാവന ഏറെ ആവശ്യമുള്ള കാലമാണ് വരാനിരിക്കുന്നത്. news imageഇതുകൊണ്ട് തന്നെ ബി എൽ എം പോലുള്ള സൊസൈറ്റികളെ കൂടുതൽ വളർത്തിക്കൊണ്ടുവരികയെന്ന സമീപനമാണ് സഹകരണ വകുപ്പിൻ്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ബി എൽ. എം ചെയർമാൻ ആർ. പ്രേംകുമാർ അധ്യക്ഷത വഹിച്ചു.

ബി എൽ. എമ്മിന് കോഴിക്കോട് സ്വന്തം സ്ഥലത്ത് ഒരു ആസ്ഥാന മന്ദിരം എന്നത് വൈകാതെ യാഥാർഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പോണ്ടിച്ചേരി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി സായി ശരവണൻ,

പോണ്ടിച്ചേരി സെപ്യൂട്ടി സ്പീക്കർ രാജ വേലു ,

ബി എൽ എം പ്രസിഡൻ്റ് കരുണ മൂർത്തി, മാനേജിംഗ് ഡയറക്ടർ 

കെ മനോഹരൻ, അഡ്മിൻ ഡയറക്ടർ സിദ്ധ്വേശ്വർ നായർ, 

ഡയറക്ടർ വി.കെ. സിബി,

എക്സിക്യൂട്ടീവ് ഡയറക്ടർമാരായ 

എം മനോജൻ, ആർ അജയ് , ഓഡിറ്റർ ജോൺ മോറിസൺ , വൈസ് പ്രസിഡൻ്റുമാരായ 

എ വേദവ്യാസൻ , ഒ .മുരുകൻ, ഡയറക്ടർ സോണിയ സെബാസ്റ്റ്യൻ ,. പി ആർ.ഒ- വി പി സൈതലവി, മാസ്റ്റർ ട്രെയിനർ എൻ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.  

സി.ഇ. ഒ നവീൻ. എസ്. നായർ റിപ്പോർട്ട് അവതരിപ്പിച്ചു.  

കണ്ണൂർ യൂണിവേഴ്സിറ്റി എൽ എൽ എം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഡ്വ. പ്രകാശ് ബാബുവിനെ കേന്ദ്രമന്ത്രി ബി.എൽ. വെർമ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ വെച്ച് 12500 ലധികം ആളുകൾ പങ്കെടുത്ത ആദ്യത്തെ സഹകരണ സംഘം ജനറൽ യോഗത്തിൽ 

പ്രതിഞ്ജ ചൊല്ലിയതിന്  വേൾഡ് ബുക്ക് ഓഫ് റിക്കോർഡ് കൂടി ബി.എൽ എം കരസ്ഥമാക്കി.

സർട്ടിഫിക്കറ്റ്    

നിന്നും യു എസ് എ വേൾഡ് റിക്കോർഡ്സ് യൂണിയൻ മനേജർ ക്രിസ്റ്റവർ ടെയിലർ ക്രാഫ്റ്റിൽ നിന്നും ബി എൽ എം ചെയർമാൻ ആർ പ്രേംകുമാർ ഏറ്റുവാങ്ങി.




ഫോട്ടോ :ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ - ഓപറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം

സരോവരം കാലിക്കറ്റ് ട്രെയ്ഡ് സെൻ്ററിൽ 

കേന്ദ്ര ഭക്ഷ്യ വിതരണ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ബി.എൽ. വർമ്മ ഉദ്ഘാടനം ചെയ്യുന്നു.






ഫോട്ടോ 2.ചടങ്ങിൽ വെച്ച് 12500 ലധികം ആളുകൾ പങ്കെടുത്ത ആദ്യത്തെ സഹകരണ സംഘം ജനറൽ യോഗത്തിൽ 

പ്രതിഞ്ജ ചൊല്ലിയതിന്  വേൾഡ് ബുക്ക് ഓഫ് റിക്കോർഡ് കൂടി ബി.എൽ എം കരസ്ഥമാക്കി.

സർട്ടിഫിക്കറ്റ്    

നിന്നും യു എസ് എ വേൾഡ് റിക്കോർഡ്സ് യൂണിയൻ മനേജർ ക്രിസ്റ്റവർ ടെയിലർ ക്രാഫ്റ്റിൽ നിന്നും ബി എൽ എം ചെയർമാൻ ആർ പ്രേംകുമാർ ഏറ്റുവാങ്ങുന്നു

Recent News