വയനാട് പുനരധിവാസത്തിന് അത്തോളി സ്വദേശിയുടെ കരുതൽ ', 5 സെൻ്റ് ഭൂമി വിറ്റ് ദുരിതബാധിതരെ സഹായിക്കാൻ   മ
വയനാട് പുനരധിവാസത്തിന് അത്തോളി സ്വദേശിയുടെ കരുതൽ ', 5 സെൻ്റ് ഭൂമി വിറ്റ് ദുരിതബാധിതരെ സഹായിക്കാൻ മൂന്നംഗ കുടുംബം
Atholi News5 Aug5 min

വയനാട് പുനരധിവാസത്തിന് അത്തോളി സ്വദേശിയുടെ കരുതൽ ', 5 സെൻ്റ് ഭൂമി വിറ്റ് ദുരിതബാധിതരെ സഹായിക്കാൻ 

മൂന്നംഗ കുടുംബം


സ്വന്തം ലേഖകൻ 



അത്തോളി: 5 സെൻ്റ് ഭൂമി വിറ്റ് ദുരിതബാധിതരെ സഹായിക്കാനൊരുങ്ങിയ മൂന്നംഗ കുടുംബം . കൊങ്ങന്നൂർ പുളിശ്ശേരിക്കണ്ടി മീത്തൽ രാധ, സുശീല, ശ്യാംജിത്ത് എന്നിവരടങ്ങുന്ന കുടുംബമാണ് സ്വന്തമായ 5 സെന്റ് സ്ഥലം വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ തയ്യാറായത്.

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കരളലിയിക്കുന്ന കാഴ്ചകൾ ടെലിവിഷനിലും സോഷ്യൽ മീഡിയയിലും മറ്റും കണ്ടതോടെയാണ് ഇവർക്ക് അവിടങ്ങളിലെ ദുരിതബാധിതരെ സഹായിക്കണമെന്ന അടങ്ങാത്ത ചിന്തയുണ്ടായത്.

എന്നാൽ നിർധനരായ ഈ കുടുംബത്തിന് സാമ്പത്തികമായി സഹായിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയാണ് ഇവർ തങ്ങളുടെ 24 സെൻ്റുള്ള പുരയിടത്തിൽ നിന്ന്  5സെന്റ് സ്ഥലം വിൽക്കാൻ തീരുമാനിച്ചത്. ഇവരുടെ ആഗ്രഹം അത്തോളി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ പി കെ ജുനൈസിനെ അറിയിക്കുകയായിരുന്നു. ഉടൻതന്നെ ജുനൈസ് സ്ഥലം എംഎൽഎ സച്ചിൻ ദേവിനേയും കലക്ടറെയും വിവരം അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളിയാണ് സുശീല. ജേഷ്ഠത്തി രാധ വാർദ്ധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലുമാണ്. രാധയുടെ മകൻ ശ്യാംകുമാർ സ്വകാര്യ ബസ് തൊഴിലാളിയാണ്.

ജീവിത യാത്രയിൽ പ്രതിസന്ധികളോട് പൊരുതുമ്പോഴും സഹ ജീവികളെ ചേർത്തു പിടിക്കാൻ തയ്യാറായ കുടുംബത്തിന് അത്തോളി ന്യൂസിന്റെയും 

നാടിൻ്റെയും ബിഗ് സല്യൂട്ട് !

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec