പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
കൊയിലാണ്ടി-മുത്താമ്പി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.
പന്തലായനി ചത്തോത്ത് ദേവി നിവാസിൽ സുമേഷിൻ്റ് ഭാര്യ അതുല്യ (36 ) യാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് 7 ഓടെയാണ് സംഭവം നടന്നത്.
വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന അസി . സ്റ്റേഷൻ ഓഫീസർ പി എം അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.
മൃത്ദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.