ഉള്ളിയേരിയിൽ കാട്ടുപന്നി ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
ഉള്ളിയേരിയിൽ കാട്ടുപന്നി ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
Atholi News9 Jun5 min

ഉള്ളിയേരിയിൽ കാട്ടുപന്നി ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക് 

ഉള്ള്യേരി : പുത്തഞ്ചേരി യില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥന്‍ ചേരിയയില്‍ ശ്രീധരന്‍, ശ്രീഹരിയില്‍ ബാലന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വീട്ടില്‍ നിന്നും പാല്‍ വാങ്ങാനായി പോവുന്നതിനിടെയാണ് ശ്രീധരനെയും ബാലകൃഷ്ണനെയും ആക്രമിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ശ്രീധരന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്. പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ജനങ്ങളെ ആക്രമിച്ച സംഭവം ഇതാദ്യമാണെന്ന് വാര്‍ഡ് അംഗം സി അജിത വ്യക്തമാക്കി.

Recent News