അത്തോളിയിൽ പാർപ്പിട മേഖലയ്ക്ക് ഊന്നൽ ;യുവജനങ്ങളുടെ സ്വപ്നമായ കളിസ്ഥലത്തിന് ഫണ്ട് ; 2025-26 വാർഷിക ബജ
അത്തോളിയിൽ പാർപ്പിട മേഖലയ്ക്ക് ഊന്നൽ ;യുവജനങ്ങളുടെ സ്വപ്നമായ കളിസ്ഥലത്തിന് ഫണ്ട് ; 2025-26 വാർഷിക ബജററ് അവതരിപ്പിച്ചു
Atholi News1 Mar5 min

അത്തോളിയിൽ പാർപ്പിട മേഖലയ്ക്ക് ഊന്നൽ ;യുവജനങ്ങളുടെ സ്വപ്നമായ കളിസ്ഥലത്തിന് ഫണ്ട് ;

2025-26 വാർഷിക ബജററ് അവതരിപ്പിച്ചു




അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക ബജറ്റ് അവതരിപ്പിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അവതരിപ്പിച്ചു. പാർപ്പിട മേഖലയ്ക്ക് ഊന്നൽ നൽകി കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്.

news image

ശുചിത്വം, കാർഷിക മേഖല ,ആരോഗ്യം, പട്ടികജാതി വികസനം എന്നിവയ്ക്കും വ്യക്തമായ വിഭവസമാഹരണം നടത്തി കൊണ്ടാണ് ബജററിന് ഭരണസമിതി അംഗീകാരം നൽകിയത്. യുവജനങ്ങളുടെ സ്വപ്നമായ ഗ്രൗണ്ട്, ബുദ്ധിപരമായ ബലഹീനതകർ നേരിടുന്നവർക്കുള്ള ബഡ്സ് സ്കൂൾ, തെരുവുവിളക്കുകൾ എന്നിവയുൾപ്പെടെ ജനോപകാരപ്രദമായ എല്ലാ മേഖലകളിലും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

news image

ആകെ വരവ് - 36,8913400

ആകെ ചെലവ് - 35,3542045 പ്രതീക്ഷിക്കുന്ന ബജറ്റിൽ 15,357135 രൂപ മിച്ചം കണക്കാക്കുന്നു.

Recent News