അത്തോളി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പും ചുമതലയേൽക്കലും  വെള്ളിയാഴ്ച (ഇന്ന് 14-7-23)
അത്തോളി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പും ചുമതലയേൽക്കലും വെള്ളിയാഴ്ച (ഇന്ന് 14-7-23)
Atholi News13 Jul5 min

അത്തോളി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പും ചുമതലയേൽക്കലും  വെള്ളിയാഴ്ച (ഇന്ന് 14-7-23)



അത്തോളി : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പും തുടർന്ന് പ്രസിഡന്റിന്റെ സത്യ പ്രതിജ്ഞ ചടങ്ങും വെള്ളിയാഴ്ച(ഇന്ന് 14-7-23) നടക്കും.


ഗ്രാമ പഞ്ചായത്ത് ഹാളിൽ രാവിലെ 11 മണിക്ക് തെരഞെടുപ്പും തുടർന്ന് ഉച്ഛ കഴിഞ്ഞ് 3 മണിയോടെ പുതിയ പ്രസിഡന്റ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.  


17 വാർഡ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തും. കൊയിലാണ്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഗീതയാണ് റിട്ടേണിംഗ് ഓഫീസർ

 യുഡിഎഫ് 12, എൽ ഡി എഫ് 4 , ബി ജെ പി -1 എന്നിങ്ങനെയാണ് കക്ഷി നില. 

ഭൂരിപക്ഷം യു ഡി എഫി ന് ലഭിക്കുന്ന പക്ഷം മുന്നണിയിലെ വലിയ കക്ഷിയായ കോൺഗ്രസ് നിർദ്ദേശിച്ച ബിന്ദുരാജൻ പ്രസിഡന്റാകും.


കോൺഗ്രസിന്റെ നയപരമായ തീരുമാനത്തെ തുടർന്ന് ഷീബാ രാമചന്ദ്രൻ രാജി വെച്ചതിനെ തുടർന്നാണ് അടുത്ത രണ്ടര വർഷം ബിന്ദു രാജനെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിയോഗിച്ചത്. വേളൂർ വെസ്റ്റ് ചെറിയാരമ്പത്ത് കണ്ടി രാജന്റെ ഭാര്യയാണ്. മക്കൾ അരുൺ കുമാർ ( കുവൈറ്റ് ), അർജുൻ (ഇലക്ട്രീഷ്യൻ ),


നിലവിലെ വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കൽ രാജി വെക്കുന്നതോടെ സി കെ റിജേഷിനെയാണ് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിർദേശിച്ചത്. 


മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ വികസന കാര്യ സ്ഥിരം അധ്യക്ഷയാകും.

Tags:

Recent News