രാഹുൽ ഗാന്ധിക്കെതിരെ  അപകീർത്തി പോസ്റ്റ്: അത്തോളിയിൽ കേസ്
രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പോസ്റ്റ്: അത്തോളിയിൽ കേസ്
Atholi News9 Jul5 min

രാഹുൽ ഗാന്ധിക്കെതിരെ

അപകീർത്തി പോസ്റ്റ്: അത്തോളിയിൽ കേസ് 



സ്വന്തം ലേഖകൻ 

Breaking News.



അത്തോളി : ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ

ഫെയിസ് ബുക്കിൽ അപകീർത്തിപരമായി പോസ്റ്റിട്ടയാൾക്കെതിരെ അത്തോളി പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ ബിഎൻഎസ് ആർട്ടിക്കൾ192 പ്രകാരമാണ് കേസ്. ഉള്ളിയേരിയിലെ വിവരാവകാശ പ്രവർത്തകനായ രവി ഉള്ളിയേരി ക്കെതിരെയാണ് കേസ്.

news image

വടകര റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരമാണ് അത്തോളി പൊലീസ് കേസെടുത്തത്. ഉള്ളിയേരി മണ്ഡലം  യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഷമീൻ പുളിക്കൂലിൻ്റെ പരാതി പ്രകാരമാണ് കേസ്.

വിവരാവകാശ പ്രവർത്തകനായ രവി ഉള്ളിയേരി സ്വന്തം പേരിലുള്ള ഫെയ്സ് ബുക്കിൽ നടത്തിയ പരാമർശമാണ് പരാതിക്കിടയാക്കിയത്. 

പോസ്റ്റ് സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുവാൻ ശ്രമിക്കുന്നതായി പരാതിയിൽ പറയുന്നു.

Recent News