വായനവേദി വായന ദിനം ആചരിച്ചു
അത്തോളി: കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനവേദി വായന ദിനാചരണത്തിന്റെ ഭാഗമായി പൊതു സേവനങ്ങൾ സംബന്ധിച്ച് സെമിനാർ നടത്തി.
വായനശാലയിൽ നടന്ന ചടങ്ങിൽ
എൻ.പ്രദീപൻ പഞ്ചായത്ത് സേവനങ്ങൾ സംബന്ധിച്ച് ക്ലാസ്സെടുത്തു.
വി. ലിൻസ, എൻ രജിത, കെ.ശശികമാർ ,
ഇ .അനിൽകുമാർ, കെ.അഷ്റഫ് ,
കെ .ടി ബാബു എന്നിവർ സംസാരിച്ചു.
വായനാ വേദി പുതിയ ഭാരവാഹികളായി
വി.കെ നയന (പ്രസിഡണ്ട്) വി .ലിൻസ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ഫോട്ടോ: എൻ പ്രദീപൻ ക്ലാസെടുക്കുന്നു