അത്തോളിയിൽ പുതിയ പെട്രോൾ പമ്പ് കെട്ടിടത്തിനെതിരെ പരാതി :  മഴവെള്ളം ഇടവഴിയിലേക്ക് ഒഴുക്കുന്നു
അത്തോളിയിൽ പുതിയ പെട്രോൾ പമ്പ് കെട്ടിടത്തിനെതിരെ പരാതി : മഴവെള്ളം ഇടവഴിയിലേക്ക് ഒഴുക്കുന്നു
Atholi News19 Jul5 min

അത്തോളിയിൽ പുതിയ പെട്രോൾ പമ്പ് കെട്ടിടത്തിനെതിരെ പരാതി :

മഴവെള്ളം ഇടവഴിയിലേക്ക് ഒഴുക്കുന്നു 



അത്തോളി:കുടക്കല്ലിനു സമീപം പുതുതായി ആരംഭിക്കുന്ന പെട്രോൾ പമ്പിനുവേണ്ടി കെട്ടിയുയർത്തിയ സ്ഥലത്തെ വെള്ളം ഇടവഴിയിലേക്ക് ഒഴുക്കിവിടുന്നായി പരാതി. ഇതുമൂലം പരിസരവാസികൾക്ക് മഴക്കാലത്ത് ഇതുവഴി നടന്നു പോകാൻ ഏറെ പ്രയാസമുള്ളതായിട്ടാണ് പരാതി ഉയർന്നത്. സംസ്ഥാനപാതയോട് ചേർന്ന് മൂന്നു മീറ്ററോളം ഉയരത്തിലാണ് ഇടവഴിയിൽ നിന്നും പമ്പിനു വേണ്ടിയുള്ള സ്ഥലം കെട്ടിയുയർത്തിയത്. തൊട്ടടുത്ത വീതി കുറഞ്ഞ കുടിവെച്ച് കണ്ടി ഇടവഴിയിലൂടെ പത്തിലധികം കുടുംബങ്ങൾ യാത്ര ചെയ്യുന്നുണ്ട്. ഈ ഇടവഴിയിലേക്കാണ് പമ്പിന്റെ സ്ഥലത്തു നിന്നുള്ള മഴവെള്ളം കുഴലിലൂടെ ഉയരത്തിൽ നിന്ന് താഴെക്ക് ഒഴുക്കുന്നത്. അടിയന്തരമായി ഈ പൈപ്പുകൾ അടച്ച് പകരം സംവിധാനം ഏർപ്പെടുത്തണമെന്നും നടവഴി ഉയർത്താൻ പമ്പ് ഉടമസ്ഥർ തയ്യാറാകണമെന്നും കുടക്കല്ല് ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സുര ഇല്ലത്ത് ആവശ്യപ്പെട്ടു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec