വീട്ടമ്മയുടെ പണം ഓൺ ലൈൻ വഴി കവർന്ന കേസ്: അന്വേഷണം ആസാമിലേക്ക്
വീട്ടമ്മയുടെ പണം ഓൺ ലൈൻ വഴി കവർന്ന കേസ്: അന്വേഷണം ആസാമിലേക്ക്
Atholi News26 Sep5 min


വീട്ടമ്മയുടെ പണം ഓൺ ലൈൻ വഴി കവർന്ന കേസ്:

അന്വേഷണം ആസാംമിലേക്ക് 



കുടുംബം ഓംബുഡ്സ്മാനെ സമീപിച്ചേക്കും 


സ്വന്തം ലേഖകൻ 

 


കോഴിക്കോട് :യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെറൂട്ടി റോഡ് ബ്രാഞ്ച് അക്കൗണ്ടിൽ നിന്നും മീഞ്ചന്ത സ്വദേശി പി കെ ഫാത്തിമയുടെ 19 ലക്ഷം രൂപ കവർന്ന കേസിൽ പണം തിരികെ ലഭിക്കാനുള്ള നടപടിയ്ക്കായി കുടുംബം ഓംബുഡ്സ്മാനെ സമീപിക്കാൻ ഒരുങ്ങുന്നു. കേസിന്റെ അന്വേഷണം പോലീസ് നടത്തുന്നതിനിടെ പണം വീണ്ടെടുക്കാൻ ബാങ്ക് തയ്യാറാകാത്ത പക്ഷമാകും തിരുവനന്തപുരത്ത് ഓംബുഡ്സ്മാന് പരാതി നൽകുക.


പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ എ ടി എം കാർഡോ നെറ്റ് ബാങ്കിംഗ് സംവിധാനമോ ഏർപ്പെടുത്തിയിരുന്നില്ല. ബാങ്കിന് മുൻപ് നൽകിയ ഫോൺ നമ്പർ മാറിയ വിവരം ബാങ്കിനെ അറിയിച്ചിരുന്നു . എന്നാൽ പുതിയ നമ്പർ ചേർത്താൻ ബാങ്ക് അധികൃതർ മറന്നുവെന്ന് പരാതിയിൽ പറയുന്നു . പഴയ നമ്പർ ഉപയോഗിച്ചാണ് യു പി ഐ മാർഗ്ഗം അഞ്ജാതർ പണം കവർന്നത് എന്ന് പ്രാഥമിക പരിശോധനയിൽ സൈബർ പോലീസിന് വ്യക്തമായി . കഴിഞ്ഞ ദിവസം അന്വേഷണം സൈബർ സെല്ലിൽ നിന്നും ലോക്കൽ പോലീസിന് കൈമാറി. പന്നിയങ്കര പോലീസ് ഇൻസ്പക്ടർക്കാണ് അന്വേഷണ ചുമതല.അന്വേഷണ സംഘത്തിന് മുമ്പാകെ ശനിയാഴ്ച വൈകിട്ട് വീട്ടമ്മയും മകൾ കെ പി അബ്ദുൾ റസാഖും പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകി. news image

 കേസന്വേഷണം വഴി മുട്ടിയാൽ ക്രൈബ്രാഞ്ച് ഏറ്റെടുക്കാൻ സൗകര്യവും പരിഗണിച്ചാണ് ലോക്കൽ പോലീസിന് അന്വേഷണ ചുമതല നൽകിയതെന്നാണ് കരുതുന്നത്.


ജൂലൈ 24 നും സെപ്റ്റംബർ 19നും ഇടയിൽ പലതവണകളായാണ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി പ്രാഥമിക പരിശോധയിൽ കണ്ടെത്തിയത്.ഇന്ന് ബാങ്കിൽ പരിശോധന നടത്തി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തും.

കെട്ടിട വാടക ഇനത്തിൽ ഫാത്തിമക്ക് ലഭിക്കുന്ന തുകയാണ് ഈ അക്കൗണ്ടിലേക്ക് വരാറുള്ളത്.അക്കൗണ്ട് പരിശോധിക്കുകയോ പണം എടുക്കുകയോ ചെയ്യാറില്ലായിരുന്നു.

ഒരുപാട് കാലങ്ങളായി ഉപയോഗിക്കാതിരുന്ന അക്കൗണ്ട് ആയതുകൊണ്ട് തന്നെ ഉടമയുടെ മകൻ അബ്ദുൾ റസാഖ് മറ്റൊരാവശ്യത്തിന് ബാങ്കിൽ പോയപ്പോൾ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് ഈ തട്ടിപ്പ് വിവരം തിരിച്ചറിഞ്ഞത്.

news image

ജൂലൈ 24 മുതൽ ആദ്യം 1000 രൂപ പിൻവലിച്ചു.പിന്നീട് 2000 രൂപയും തുടർന്ന് 10 ദിവസം കഴിഞ്ഞപ്പോൾ ഒരു ലക്ഷം രൂപയും അക്കൗണ്ടിൽ നിന്നും പിൻവലിച്ചു.ഒടുവിൽ 19ലക്ഷം വരെ നഷ്ടപെട്ടതായാണ് കണ്ടെത്തിയത്. ഇപ്പോൾ ഫാത്തിമയുടെ ആ മൊബൈൽ നമ്പർ ആസാം സ്വദേശിയായ അബ്ദുറഹ്മാൻ എന്നാളാണ് ഉപയോഗിക്കുന്നത്. അത്കൊണ്ട് തന്നെ ഫോൺ നമ്പർ ഉപയോഗിച്ച് ആളെ പിടികൂടാൻ കഴിയുമെന്നാണ് പോലീസിന്റെ നിഗമന.

നിലവിൽ അക്കൗണ്ട് ബാങ്ക് അധികൃതർ ലോക്ക് ചെയ്‌തിരിക്കുകയാണ്.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec