സേവാഭാരതി അത്തോളി വാർഷിക ജനറൽ ബോഡിയോഗം ചേർന്നു
അത്തോളി :സേവാഭാരതി അത്തോളി വാർഷിക ജനറൽ ബോഡി യോഗം ചേർന്നു.ജില്ലാ സെക്രട്ടറി നിഷി രഞ്ജൻ ഉദ്ഘാടനം ചെയ്തു.
കലാവേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യുണിറ്റ് പ്രസിഡന്റ് എം.കെ രവീന്ദ്രൻ അധ്യക്ഷനായി.
ആർ എസ് എസ് കാക്കൂർ ഖണ്ഡ് സംഘചാലക് കെ.പി രത്നാകരൻ,കൃഷ്ണൻ മണാട്ട്, ലിജു ചെറുമുണ്ടേരി,റിംഷുത്ത് കെ.കെ, ഷാജി കോളിയോട്ട്, റിംജുത്ത് ആർ തുടങ്ങിയവർ
സംസാരിച്ചു.
പുതിയ ഭാരവാഹികളായി എം.കെ രവീന്ദ്രൻ (പ്രസിഡന്റ്) കൃഷ്ണൻ മണാട്ട്, ലിജു ചെറുമുണ്ടേരി (വൈസ് പ്രസിഡന്റുമാർ) റിംഷുത്ത് കെ.കെ (സെക്രട്ടറി) ഷാജി കോളിയോട്ട്, റിംജുത്ത് ആർ (ജോ.സെക്രട്ടറിമാർ ) വിദ്യാസാഗർ (ഖജാൻജി ) അമൃത എം (ഐ ടി കോ-ഓർഡിനേറ്റർ )
എന്നിവരെ തിരഞ്ഞെടുത്തു.
ഭാവി പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു.